ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 21മുതൽ 26വരെ യൂണിയൻ മൈതാനിയിൽ നടക്കുന്ന അഖില ഭാരത ശ്രീനാരായണ ദർശന ധർമ്മ വിചാര മഹായജ്ഞത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർത്തലയുടെ സമഗ്ര വികസനം എന്ന വിഷയത്തിൽ സെമിനാർ നടക്കും. 4ന് വൈകിട്ട് 3ന് യൂണിയൻ ഹാളിൽ നടക്കുന്ന സെമിനാർ പിന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ എസ്.സോബിൻ അദ്ധ്യക്ഷനാകും. കെ.വി.എം എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ.പ്യാരിലാൽ ദീപപ്രകാശനം നടത്തും. മഹായജ്ഞം ചെയർമാൻ കെ.പി.നടരാജൻ വിഷയാവതരണം നടത്തും. സ്ഥാനാർത്ഥികളായ പി.പ്രസാദ്,കെ.ആർ.രാജേന്ദ്രപ്രസാദ്,അഡ്വ.അനന്തരാജ്, യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.വി.സാബുലാൽ,വ്യവസായി വി.എൻ.ബാബു വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.മഹായജ്ഞം കൺവീനർ പി.ഡി.ഗഗാറിൻ സ്വാഗതം പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |