SignIn
Kerala Kaumudi Online
Friday, 24 April 2026 6.57 PM IST

'മൾവൻ' നാവികസേനയ്ക്ക് കൈമാറി

Increase Font Size Decrease Font Size Print Page
mulvan
മൾവൻ

കൊച്ചി: കൊച്ചി കപ്പൽശാല രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന എട്ട് അന്തർവാഹിനി വേധ കപ്പലുകളിൽ രണ്ടാമത്തേതായ 'മൾവൻ" ഇന്ത്യൻ നാവികസേനയ്‌ക്ക് കൈമാറി. മഹാരാഷ്ട്രയിലെ ചരിത്രപ്രാധാന്യമുള്ള തീരദേശപട്ടണമാണ് മൾവൻ.

80 മീറ്റർ നീളവും 1,100 ടൺ ഭാരവുമുള്ള കപ്പൽ വാട്ടർജെറ്റ് സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. ടോർപ്പിഡോകൾ, മൾട്ടി ഫംഗ്ഷണൽ ആന്റി സബ്മറൈൻ റോക്കറ്റുകൾ എന്നിവ കപ്പലിലുണ്ട്. അത്യാധുനിക സോണാർ സിസ്റ്റം, റഡാറു കൾ, സെൻസറുകൾ എന്നിവയും കപ്പലിൽ സജ്ജീകരിക്കും. കടലിനടിയിലുള്ള നിരീക്ഷണം, കുറഞ്ഞ തീവ്രതയുള്ള സമുദ്രപ്രവർത്തനങ്ങൾ, മൈൻ നശീകരണ ദൗത്യങ്ങൾ എന്നിവയ്‌ക്കും മൾവൻ സജ്ജമാണെന്ന് കപ്പൽശാല അധികൃതർ അറിയിച്ചു.

TAGS: LOCAL NEWS, ERNAKULAM, MULVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.