
ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി സമർപ്പിച്ച ഹർജിയിൽ ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് നോട്ടീസ് അയക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി ഫയൽ ചെയ്‌ത രണ്ടു കേസുകളിൽ കേജ്‌രിവാളിനെ ഡൽഹി റൗസ് അവന്യു കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈനടപടി റദ്ദാക്കണമെന്നാണ് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഏപ്രിൽ 29ന് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ വീണ്ടും പരിഗണിക്കും. 5 സമൻസ് കൈമാറിയിട്ടും കേജ്‌രിവാൾ ചോദ്യംചെയ്യലിന് ഹാജരാകുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഇ.ഡി 2024 ഫെബ്രുവരിയിൽ റൗസ് അവന്യു കോടതിയെ സമീപിച്ചത്. 2024 മാർച്ച് 21ന് കേജ്‌രിവാളിനെ അറസ്റ്റു ചെയ്‌തു. 2024 സെപ്‌തംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽമോചിതനായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |