SignIn
Kerala Kaumudi Online
Saturday, 25 April 2026 11.18 AM IST

വീട്ടിൽ പുളിമരം ഉണ്ടോ? പലരും കാലങ്ങളായി ആവർത്തിക്കുന്ന ഈ അബദ്ധം ഇനി വേണ്ട

Increase Font Size Decrease Font Size Print Page
tamarind

മനുഷ്യജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് വാസ്‌തുശാസ്‌ത്രം. വീട്, തൊഴിൽ, വിവാഹം, പ്രണയം, മരങ്ങൾ, ചെടികൾ തുടങ്ങിയവയെല്ലാം സംബന്ധിച്ച് വാസ്തുശാസ്ത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. വീട്ടിലും പരിസരത്തുമായി വളർത്തേണ്ട മരങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ പരാമർശമുണ്ട്. കൃത്യമായ ദിശയിലല്ല ഇവ വളരുന്നതെങ്കിലും വീടിനും അന്തേവാസികൾക്കും ദോഷഫലങ്ങളുണ്ടാകാനും ഇടയുണ്ട്.

  • ആൽമരം വീട്ടുമുറ്റത്ത് നടുന്നത് ദോഷകരമാണ്. ഇത് നെഗറ്റീവ് എനർജിയുണ്ടാകുന്നതിന് കാരണമാകും. സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകും. വീടിന് പുറത്തോ ക്ഷേത്രങ്ങളിലോ ആണ് ആൽമരം നടേണ്ടത്.
  • പുളിമരം വീടിനോട് ചേർന്ന് നടുന്നത് ദോഷകരമാണ്. കുടുംബത്തിൽ ദാരിദ്ര്യത്തിന് കാരണാകും. കുടുംബാംഗങ്ങൾ തമ്മിൽ അസ്വാരസ്യങ്ങളുണ്ടാവും. വീട്ടുമുറ്റത്തുനിന്ന് മാറി പറമ്പിലാണ് പുളിമരം നട്ടുവളർത്തേണ്ടത്.
  • ഈന്തപ്പന വീട്ടുമുറ്റത്ത് വളർത്തുന്നത് വീട്ടിൽ ദാരിദ്ര്യം വിളിച്ചുവരുത്തും. തൊഴിൽ രംഗത്തും തടസങ്ങളുണ്ടാക്കും. പുരോഗതിയുണ്ടാകില്ല. തോട്ടത്തിലോ പറമ്പിലോ മാത്രം നടുക.
  • പ്ലം മരം വീട്ടുമുറ്റത്ത് നടുന്നത് കുടുംബാംഗങ്ങൾ തമ്മിൽ കലഹമുണ്ടാക്കും. സാമ്പത്തിക പ്രതിസന്ധിയും വർദ്ധിപ്പിക്കും. വീട്ടിൽ നിന്ന് അകലെയായാണ് നടേണ്ടത്.
  • എരുക്ക് ഔഷധഗുണമുള്ള സസ്യമാണ്. എന്നാലിത് വീടിന് സമീപത്തായി നടുന്നത് നല്ലതല്ല. മുറ്റത്ത് നടുന്നത് അശുഭകരമാണ്.
TAGS: TAMARIND, VASTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.