
ലക്നൗ : കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് ഓപ്പണർ കെ.എൽ. രാഹുലിനെ ഇന്നിംഗ്സിന്റെ ഫസ്റ്റ് ബാളിൽ തന്നെ പുറത്താക്കിയ ലക്നൗ പേസർ മുഹമ്മദ് ഷമി ഐ.പി.എല്ലിലെ അപൂർവ്വ റെക്കാഡിന് ഉടമയായി. ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് ഇന്നിംഗ്സിലെ ആദ്യ പന്തിൽതന്നെ ഷമി വിക്കറ്റ് നേടുന്നത്. മറ്റാരും മൂന്നിൽ കൂടുതൽ തവണ ഈ നേട്ടം കരസ്ഥമാക്കിയിട്ടില്ല. നാലോവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് ഷമി നേടിയത്. മത്സരത്തിൽ ലക്നൗവിന് ജയിക്കാനുമായില്ല. ലക്നൗ ഉയർത്തിയ 142 റൺസ് ലക്ഷ്യം 17.1 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്.
രണ്ടുവർഷത്തിലേറെയായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുനിൽക്കുന്ന 35കാരനായ ഷമി ഈ ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തി ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. വിരമിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞദിവസം ഒരു അഭിമുഖത്തിൽ ചോദ്യമുയർന്നപ്പോൾ തനിക്ക് കളി മടുക്കുമ്പോൾ വിരമിക്കുമെന്ന് ഷമി പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
