
കോഴിക്കോട്: പേരാമ്പ്രയിലെ ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയയ്ക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്ന യു.ഡി.എഫ് പരാതിയിൽ അന്വേണവുമായി സഹകരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനറും മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ടി.പി.രാമകൃഷ്ണൻ.
സംഭവത്തിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും. വർഗീയത പറഞ്ഞ് വോട്ടുപിടിക്കേണ്ട ആവശ്യം എൽ.ഡി.എഫിനില്ല. മതേതരത്വത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ് സി.പി.എം. എന്നാൽ ചില പ്രസ്താവനകളെയും നാടൻ പ്രയോഗങ്ങളെയും ദുർവ്യാഖ്യാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കെ.സി.വേണുഗോപാൽ എം.പിയും പി.കെ.കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെതിരെയുണ്ടായ വർഗീയ പ്രചാരണത്തിന് സമാനമാണിതെന്നും നടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
ഫാത്തിമ തെഹ്ലിയക്കെതിരെ അനൗൺസ്മെന്റ് വാഹനത്തിലൂടെ വർഗീയ പ്രചാരണം നടത്തിയെന്നാണ് യു.ഡി.എഫ് നൽകിയ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |