
തിരുവനന്തപുരം: ഇന്നത്തെ കേരളം കൂടുതൽ ശക്തമായി നിലനിറുത്തിക്കൊണ്ടു പോകാനും നവകേരള സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുമുള്ള പോരാട്ടമാണെന്ന് മനസിലാക്കി നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് ചെയ്യണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി .രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
നിലവിലുള്ളതിൽ കൂടുതൽ സീറ്റുമായി എൽ.ഡി.എഫ് ഭരണ തുടർച്ച നേടുമെന്നാണ് സംസ്ഥാനത്താകെയുള്ള ജനവികാരം കാണിക്കുന്നത്. സർക്കാരിനെതിരെ എന്തെങ്കിലും പറയാൻ കഴിയാത്തവിധം പ്രതിസന്ധിയിലായ യു.ഡി.എഫ്,. ജനങ്ങൾ പരിപൂർണ തൃപ്തിയോടെ സർക്കാരിനെ കാണുന്നുവെന്നതിനാലാണ് വ്യാപകമായ വ്യാജ പ്രചാരവേല നടത്തുന്നത്.
ഫാസിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസ് നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ തല ഉയർത്തി നിന്ന് പോരാടിയ സർക്കാരിനെയാണ് പത്ത് വർഷം കേരളം കണ്ടത്. കേരളത്തോടുള്ള അവഗണനക്കെതിരെ മാത്രമല്ല, മുസ്ലീം ജനവിഭാഗത്തെ ഒറ്റപ്പെടുത്തി വേട്ടയാടുന്നതിനെതിനും, വടക്കുകിഴക്കൻ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തെ കൂട്ടത്തോടെ ആക്രമിച്ചതിനുമെതിരെയും രാജ്യത്ത് ഉയർന്ന ശക്തമായ ശബ്ദമാണ് ഇടത് സർക്കാരിന്റേത്. തെരുവിലും നിയമസഭയിലും മാത്രമല്ല രാജ്യ തലസ്ഥാനത്തും കേന്ദ്ര ബി.ജെ.പിക്കെതിരെ പോരാടിയത് എൽ.ഡി.എഫാണ്.കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാന സർക്കാരുകളോ കേരളത്തിൽ നിന്ന് പോയ 18 യു.ഡി.എഫ് എം.പിമാരോ കേന്ദ്ര നയങ്ങൾക്കെതിരെ ശബ്ദിക്കാൻ പോലും തയ്യാറായില്ല. ജമാ അത്തെ ഇസ്ലാമിയുടെ മടിയിൽ കിടന്നാണ് എസ്.ഡി.പി.ഐ ബന്ധം ആരോപിക്കുന്നതെന്നും രാമകൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |