
കോഴിക്കോട്: പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപമില്ലെന്ന് എൽ.ഡി.എഫ് കൺവീനറും പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ ടി.പി.രാമകൃഷ്ണൻ.തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത് ഇടതുമുന്നണിയല്ല.യു.ഡി.എഫ് നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.മതസ്പർദ്ധയുണ്ടാക്കുന്ന അനൗൺസ്മെന്റ് എൽ.ഡി.എഫ് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷനിൽ പ്രചാരണത്തിന് എൽ.ഡി.എഫ് ഉപയോഗിച്ച വാഹന നമ്പറുകൾ ഹാജരാക്കും.ആവശ്യമെങ്കിൽ അനൗൺസ്മെന്റിന് ഉപയോഗിച്ച പെൻഡ്രെെവും നൽകും.നോട്ടീസിൽ രണ്ട് ദിവസത്തിനകം കമ്മിഷന് മറുപടി നൽകും.വികസനവുമായി ബന്ധപ്പെട്ട ചർച്ചയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് യു.ഡി.എഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും ടി.പി കൂട്ടിചേർത്തു.
യു.ഡി.എഫ് മതം പറഞ്ഞ് വോട്ടു പിടിക്കുകയാണെന്ന് എൽ.ഡി.എഫിന്റെ പ്രചാരണ വാഹനത്തിൽ അനൗൺസ്മെന്റ് ഉണ്ടായെന്ന് ആരോപിച്ചാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കളക്ടർക്ക് പരാതി നൽകിയത്.പ്രചാരണത്തിന്റെ ദൃശ്യവും ഉൾപ്പെടുത്തിരുന്നു.അതേസമയം കഴിഞ്ഞ ദിവസം ചങ്ങരോത്ത് നടന്ന വെൽഫയർ പാർട്ടി കൺവെൻഷനിൽ നിന്ന് ഫാത്തിമ തെഹ്ലിയ വിട്ടുനിന്നത ചർച്ചയായിരുന്നു.എന്നാൽ പ്രചാരണ പരിപാടിയിൽ ചങ്ങരോത്തെ കൺവെൻഷൻ ഉണ്ടായിരുന്നില്ലെന്ന് ഫാത്തിമ തെഹ്ലിയ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |