മുഹമ്മ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കാമുകനും സംഭവം മറച്ചുവയ്ക്കാൻ സഹായം ചെയ്ത പിതാവും, അതിജീവിതയുടെ മാതാവും അറസ്‌റ്റിൽ. 17വയസുകാരിയെയാണ് വിവിധ മോഷണ കേസുകളിലെ പ്രതിയും, മണ്ണഞ്ചേരി പൊലീസിന്റ റൗഡി ലിസ്‌റ്റിൽ ഉൾപ്പെട്ടതുമായ ആൾ പീഡിപ്പിച്ചത്. എട്ട് മാസം ഗർഭിണിയായ അതിജീവിതയുടെ പ്രായം 19ആണെന്ന് കളവായി പറഞ്ഞ് രണ്ട് ആശുപത്രികളിലായി ചികിൽസ തേടി. കാമുകന്റെ പിതാവും അതിജീവിതയുടെ മാതാവും ചേർന്നാണ് ഇതിനായി സൗകര്യം ഒരുക്കിയത്. ഇതോടെയാണ് ഇവരും കേസിൽ പ്രതികളായത്. അതിജീവിതയ്ക്ക് 17 വയസ് പ്രായമേ ഉള്ളൂ എന്ന് മണ്ണഞ്ചേരി എസ്. ഐ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |