അടൂർ : ചാരായവും കോടയുമായി വീട്ടമ്മ അറസ്റ്റിൽ. കലഞ്ഞൂർ ബംഗ്ലാവ് മുരുപ്പേൽ വടക്കേതിൽ വീട്ടിൽ ഉഷ (63)നെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെ 8.30ന് അടൂർ എക്സൈസ് റേഞ്ച് പാർട്ടിയും എക്സൈസ് ഇന്റലിജൻസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ വീട്ടിൽ നിന്ന് 3.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. അടൂർ കോടതിയിൽ ഹാജരാക്കിയ ഇവർക്ക് കോടതി ജാമ്യം അനുവദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |