SignIn
Kerala Kaumudi Online
Monday, 06 April 2026 8.44 AM IST

പ്രസംഗത്തിനിടെ കുഴഞ്ഞുവീണു; പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ

Increase Font Size Decrease Font Size Print Page
pannyan-raveendran

പാലക്കാട്: പ്രസംഗത്തിനിടെ സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫിന്റെ പുതൂർ പ‌ഞ്ചായത്ത് റാലിയിൽ പ്രസംഗിക്കുന്നതിനിട‌െയാണ് പന്ന്യൻ രവീന്ദ്രന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻതന്നെ പ്രവർത്തകർ അദ്ദേഹത്തെ പുതൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

പന്ന്യൻ രവീന്ദ്രന്റെ ആരോഗ്യനിലയിൽ പ്രശ്‌നങ്ങളില്ലെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. രക്തസമ്മർദ്ദം ഉൾപ്പെടെ സാധാരണ നിലയിലാണ്. അദ്ദേഹം രാവിലെ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും ഇതാകാം ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണമെന്നുമാണ് നിഗമനം. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്.

TAGS: PANNYAN RAVEENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.