SignIn
Kerala Kaumudi Online
Sunday, 17 May 2026 6.18 PM IST

'നാടിന്റെ എല്ലാ മേഖലകളിലും വികസന പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു, ജനം ആഗ്രഹിക്കുന്നത് വികസന തുടർച്ച'

cm-pinarayi-vijayan

കണ്ണൂർ: കേരളം വികസന കുതിപ്പിന്റെ പാതയിലാണെന്നും അതിന്റെ തുടർച്ചയാണ് ജനം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ വികസന വേഗതയ്‌ക്കൊപ്പം സഞ്ചരിക്കാൻ കേരളത്തിലെ ഓരോ പ്രദേശത്തിനും സാധിക്കുമെന്നും അതൊക്കെ ഇതിനകം തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'നാടിന്റെ എല്ലാ മേഖലകളിലും വികസന പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. ആധുനിക ലോകത്തിനൊപ്പം മുന്നേറാനുള്ള ശേഷി നമ്മുടെ നാടിനുണ്ടെന്ന് നാം തെളിയിച്ചു. ജനങ്ങൾ ഈ വികസന തുടർച്ചയ്‌ക്കൊപ്പമാണ്. ഇവിടെ ഈ തിരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർത്ഥിയായി മത്സരിക്കണമെന്നാണ് എൽഡിഎഫ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമായി ഈ തിരഞ്ഞെടുപ്പിനെ കാണുന്നു. ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ മണ്ഡലത്തിൽ സജീവമാകാൻ ചില പരിമിതികൾ ഉണ്ടായിരുന്നു. കേരളത്തിലുടനീളം പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടി വന്നതിനാലാണ് മണ്ഡലത്തിൽ വോട്ടർമാരെ നേരിൽ കാണാൻ വൈകിയത്. എന്നാൽ ഇന്നുമുതൽ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കും',- മുഖ്യമന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വോട്ടർമാരുടെ പൂർണ പിന്തുണയുണ്ടാകുമെന്ന ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രി ധർമ്മടത്തെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PINARAYI VIJAYAN, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA