
കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുള്ളിൽ സ്‌ഫോടനം. ഒരു സ്ത്രീയുൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേർ മരിച്ചെന്നാണ് വിവരം. വീട്ടിനുള്ളിൽ പടക്കനിർമാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് സംശയം.
വീട്ടുടമയായ രാഹലും ഇദ്ദേഹത്തിന്റെ സഹോദരീ ഭർത്താവായ രാഹുലുമാണ് മരിച്ചത്. വീടിനകത്ത് ഉണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എങ്ങനെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് വ്യക്തമല്ല. സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |