
തിരുവനന്തപുരം: ഭാര്യയുടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ വലിയതുറ പൊലീസ് പിടികൂടി. വലിയതുറ എഫ്.സി.ഐ ഗോഡൗണിനു സമീപം, സോനാ ഭവനിൽ റിച്ചാഡ്‌സൺ ഗോമസാണ് (41) പിടിയിലായത്. ഇയാൾ 35 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയും വലിയതുറ സ്റ്റേഷൻ ആർ.എച്ച്.എസ് ലിസ്റ്റിലുൾപ്പെട്ടയാളുമാണ്. വലിയതുറ എസ്.എച്ച്.ഒ അശോക്‌കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിബി.വി.എൻ, ഓമനകുട്ടൻ നായർ.ബി, സി.പി.ഒമാരായ കിഷോർ കോമളൻ,റെജിൻ,കിരൺ.ജെ തമ്പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |