കോഴിക്കോട്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളയിംഗ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കൊണ്ടപോവുകയായിരുന്ന 3,99,500 രൂപ പിടികൂടി. കുറ്റിയാടി മണ്ഡലത്തിൽനിന്ന് 2,79,500 രൂപയും നാദാപുരം മണ്ഡലത്തിൽനിന്ന് 1,20,000 രൂപയുമാണ് പിടിച്ചെടുത്തത്. ഇതുവരെ 80,27,160 രൂപ ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ചെലവുകൾ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുപോകുന്ന പണം, ലഹരിവസ്തുക്കൾ, പാരിതോഷികങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുമായി വിവിധ സ്‌ക്വാഡുകൾ ഇലക്ഷൻ എക്സ്‌പെൻഡിച്ചർ മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. വാഹന പരിശോധന വ്യാപകമാക്കിയിട്ടുമുണ്ട്. മതിയായ രേഖകളില്ലാതെ കൊണ്ടുപോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളിൽ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |