
ചാത്തന്നൂർ: ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. എൻ.ഡി.എ ചാത്തന്നൂർ നിയോജക മണ്ഡലം മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണം കൊള്ളയടിച്ച് വിറ്റതിൽ യു.ഡി.എഫിനും പങ്കുണ്ട്. ഇരു മുന്നണി നേതാക്കളും ഒരുമിച്ച് സഹകരണ ബാങ്കുകളിലുള്ള പണം കൊള്ളയടിക്കുകയാണ്. കേരളത്തിൽ എൻ.ഡി.എ അധികാരത്തിൽ വന്നാൽ ഇതെല്ലാം അന്വേഷിക്കും.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണ്. ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറി. ഇറാൻ -യു.എസ് യുദ്ധം മൂലം ലോകം സാമ്പത്തിക അരാജകത്വത്തിലേക്ക് പോകുമ്പോഴും ഭാരതത്തിൽ വില കൂട്ടാതെ പിടിച്ചുനിറുത്തുന്നത് മോദി സർക്കാരിന്റെ നിശ്ചയദാർഢ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ഐശ്വര്യ അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി.ഗോപകുമാർ, സംസ്ഥാന വക്താവ് കേണൽ എസ്.ഡിന്നി, ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത്, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, വൈസ് പ്രസിഡന്റ് പരവൂർ സുനിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |