SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.49 AM IST

സി.ബി.എസ്.ഇയിൽ ത്രിഭാഷാ പാഠ്യപദ്ധതി രണ്ട് ഇന്ത്യൻ ഭാഷക നിർബന്ധം ഇംഗ്ലീഷ് വിദേശ ഭാഷ ആറാം ക്ളാസിൽ തുടക്കം

Increase Font Size Decrease Font Size Print Page
a

ന്യൂഡൽഹി: രാജ്യത്ത് ത്രിഭാഷാ പഠനം നിർബന്ധമാക്കുന്നതിന്റെ ഭാഗമായി സി.ബി.എസ്.ഇ കരിക്കുലത്തിൽ മാറ്റം. രണ്ട് ഇന്ത്യൻ ഭാഷയും ഒരു വിദേശഭാഷയും പഠിക്കണം. ഇംഗ്ളീഷിനെ വിദേശഭാഷയായി കണക്കാക്കും.

ഇംഗ്ളീഷ് മീഡിയം സ്കൂളുകളിൽ പഠനമാദ്ധ്യമം ഇംഗ്ളീഷ് തന്നെ ആയിരിക്കും. ഹിന്ദി പഠനം നിർബന്ധമെന്ന് പറയുന്നില്ല.

ഈ വർഷം ആറാം ക്ളാസിലാണ് നടപ്പാക്കുന്നത്. ഇവർ പത്താം ക്ളാസിലെ ബോർഡ് പരീക്ഷ എഴുതുന്ന 2031ൽ പദ്ധതി പൂർണമായി പ്രാബല്യത്തിലാവും. 2031ലെ 10ാം ക്ലാസ് പരീക്ഷയിൽ ഭാഷാവിഷയം എന്ന നിലയിൽ ഇംഗ്ളീഷ് എടുത്താൽ, ശേഷിക്കുന്ന

രണ്ടു ഭാഷാ വിഷയങ്ങൾ ഇന്ത്യയിലേത് ആയിരിക്കണം.

ജർമ്മൻ,​ ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകൾ തിരഞ്ഞെടുക്കാൻ കഴിയില്ല. ഒരേയൊരു വിദേശഭാഷയേ അനുവദിക്കൂ.

2020ലെ ദേശീയ വിദ്യാഭ്യാസ നയവും അതിനെ അടിസ്ഥാനമാക്കിയുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുമാണ് നടപ്പാക്കുന്നത്. പുതിയ സെക്കൻഡറി സ്‌കൂൾ കരിക്കുലം പുറത്തിറക്കിക്കൊണ്ടാണ് സി.ബി.എസ്.ഇ ചെയർമാൻ രാഹുൽ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.

എ.ഐ പഠനവും

സിലബസിൽ

 പുതിയ അദ്ധ്യയന വർഷം മുതൽ കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, എ.ഐ എന്നിവ 9,10 ക്ലാസുകളിൽ നിർബന്ധം. ഈ വർഷം ഇവ ഇന്റേണൽ അസസ്‌മെന്റ് മൊഡ്യൂൾ ആയിരിക്കും. 2029ൽ 10ാം ക്ലാസ് പരീക്ഷയ്‌ക്ക് നിർബന്ധിത വിഷയങ്ങളാക്കും

ഫിസിക്കൽ,ആർട്ട്, വൊക്കേഷണൽ വിഷയങ്ങൾ 9,10 ക്ലാസുകളിൽ നിർബന്ധമാക്കും

 9ാം ക്ലാസ് മുതൽ ശാസ്ത്രത്തിനും ഗണിതത്തിനും ഓപ്ഷണലായി ഒരു പരീക്ഷകൂടിയുണ്ടാവും. സ്റ്റാൻഡേഡ് കരിക്കുലത്തിൽ 80 മാർക്കിനുള്ള പരീക്ഷയെഴുതണം. ഇതു നിർബന്ധമാണ്

 അഡ്വാൻസ്ഡ് ലെവൽ തിരഞ്ഞെടുക്കാനും അവസരം. 25 മാർക്കിന്റെ പരീക്ഷയെഴുതണം. മൊത്തം മാർക്കിൽ ചേർക്കില്ല, മാർക്ക് ഷീറ്റിൽ സ്‌കോറായി രേഖപ്പെടുത്തും

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ തമിഴും തെലുങ്കും കന്നഡയും പഠിക്കുന്നത് നിർബന്ധമാക്കുമോ

- എം.കെ. സ്റ്റാലിൻ,​

തമിഴ്നാട് മുഖ്യമന്ത്രി

TAGS: CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.