
തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന നേട്ടവുമായി കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ. മൂന്നു പേർ 500ൽ 498 (99.6ശതമാനം) മാർക്കു നേടി. മാധവ് ജയൻ, ശ്രീപ്രിയ രാജേഷ്, ഹെലൻ ടി.ബൈജുമോൻ എന്നിവരാണ് സ്കൂളിന് അഭിമാനമായ നേട്ടം കൊയ്തത്. 496 (99.2ശതമാനം) മാർക്ക് നേടി കീർത്തന കൃഷ്ണൻ സ്കൂളിൽ രണ്ടാം സ്ഥാനത്തെത്തി. ആബിദ് മുഹമ്മദ് എൻ.എസ്, ഫിദ ബീഗം എസ്, പ്രീതീതി എൽ.എസ്, ചന്ദന സി, വൃന്ദ എസ് എന്നിവർ 495 (99%) മാർക്ക് നേടി. പരീക്ഷയെഴുതിയ 207 വിദ്യാർത്ഥികളിൽ 74 പേർക്ക് 90 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചു. ഇവരിൽ 38 പേർ 95 ശതമാനത്തിനു മുകളിൽ മാർക്കു നേടി. ഇവരുൾപ്പെടെ 149 പേർക്ക് ഡിസ്റ്റിംഗ്ഷനും 58 പേർ ഫസ്റ്റ് ക്ലാസും ലഭിച്ചു.
ഇംഗ്ലീഷിൽ 4 പേർക്ക് 100 മാർക്കും ലഭിച്ചു, മലയാളത്തിന് 5 പേർക്കും ഗണിതത്തിൽ 6 പേർക്കും സോഷ്യൽ സയൻസിൽ 4 പേർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ 62 പേർക്കുമാണ് 100 ൽ 100 മാർക്കും ലഭിച്ചത്.
വർക്കല ജ്യോതിസിന് നൂറു മേനി
വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളിൽ പരീക്ഷയെഴുതിയ 58 വിദ്യാർത്ഥികളും വിജയിച്ചു. 10 പേർക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. ഇവരുൾപ്പെടെ 40 പേർ ഡിസ്റ്റിംഗ്ഷനും 18 പേർ ഫസ്റ്റ് ക്ലാസും നേടി. യദുനന്ദ് അഭിലാഷ് 485 (97%) മാർക്ക് നേടി സ്കൂളിൽ ഒന്നാം സ്ഥാനത്തെത്തി. 478 (95.6%) മാർക്ക് നേടി അനുഗ്രഹ സുരേഷ്, 477 (95.4%), ശ്രീനന്ദ പി.എസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.
'കുട്ടികളുടെ വിജയം അവരെ അക്ഷരം പഠിപ്പിച്ച് തുടങ്ങിയ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടേതും കൂടിയാണ്".
- എസ്. ജ്യോതിസ് ചന്ദ്രൻ, ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |