SignIn
Kerala Kaumudi Online
Tuesday, 21 April 2026 1.45 PM IST

ഒന്നാംക്ളാസ് പ്രവേശനം: പ്രായത്തിൽ മൂന്നുമാസം ഇളവെന്ന് സി.ബി.എസ്.ഇ

Increase Font Size Decrease Font Size Print Page
p

കൊച്ചി: ഒന്നാംക്ളാസ് പ്രവേശനത്തിനുള്ള കുറഞ്ഞപ്രായം ആറുവയസ് തന്നെയാണെങ്കിലും തികയാൻ മൂന്നുമാസം ബാക്കിയുള്ളവർക്ക് ഇളവ് ലഭിക്കുമെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു.

കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള (സി.സി.എസ്.കെ) സംഘടിപ്പിച്ച മാനേജ്‌മെന്റുകളുടെയും പ്രിൻസിപ്പൽമാരുടെയും യോഗത്തിൽ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ്, അഫിലിയേഷൻ ജോയിന്റ് സെക്രട്ടറി ജയപ്രകാശ് ചതുർവേദി എന്നിവരാണ് ഇക്കാര്യം വിശദീകരിച്ചത്.

ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി), വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ) എന്നിവയനുസരിച്ച് ഒന്നാംക്ളാസ് പ്രവേശനത്തിനുള്ള കുറഞ്ഞപ്രായം ആറുവയസാണെന്ന് അധികൃതർ ആവർത്തിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ അക്കാഡമിക് കലണ്ടറുകളിലുള്ള വ്യത്യാസം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇളവ് സഹായകമാകും.

പത്ത്, പന്ത്രണ്ട് ക്ളാസുകളിൽ ബോർഡ് പരീക്ഷ എഴുതുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അക്കാഡമിക് പ്രകടനത്തിൽ പ്രായം നിർണായക ഘടകമല്ലാത്തതിനാൽ സൗകര്യപ്രദമായ സമീപനമാണ് സി.ബി.എസ്.ഇ പിന്തുടരുന്നതെന്ന് അവർ പറഞ്ഞു.

സി.സി.എസ്.കെ പ്രസിഡന്റും ഭവൻസ് കൊച്ചി കേന്ദ്ര ഡയറക്ടറുമായ ഇ. രാമൻകുട്ടി വാര്യർ യോഗം ഉദ്ഘാടനം ചെയ്തു. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജൻ മുഖ്യപ്രഭാഷണം നടത്തി. സി.സി.എസ്.കെ ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് സംസാരിച്ചു.

TAGS: CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.