
തിരുവനന്തപുരം: ആർമി മെഡിക്കൽ കോപ്സിന്റെ 262-ാം സ്ഥാപക ദിനം പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഘോഷിച്ചു. ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തെ സീനിയർ മെയിന്റനൻസ് സ്റ്റാഫ് ഓഫീസർ എയർ വൈസ് മാർഷൽ യു.സി. ശർമ്മ മുഖ്യാതിഥിയായി. സീനിയർ ഓഫീസർ-ഇൻ-ചാർജ് അഡ്മിൻ, എയർ വൈസ് മാർഷൽ മാലുക്ക് സിംഗ്, പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായ എയർ കമ്മോഡോർ രാജേഷ് കുമാർ, പാങ്ങോട് സൈനിക കേന്ദ്രത്തിലെ അഡ്മിൻ കമാൻഡന്റ് കേണൽ സൂര്യ മുഖർജി, ആർമി മെഡിക്കൽ കോപ്സിലെയും പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെയും കമാൻഡിംഗ് ഓഫീസർമാർ, മുതിർന്ന ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |