
ഉദയ്‌പൂർ: ജീവിതനിലവാരവും നല്ല ശമ്പളവും ലഭിക്കാൻ കോർപ്പറേറ്റ് ജോലികൾ തിരഞ്ഞെടുക്കുന്നവർ കൂടുതലാണ്. എന്നാൽ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച ഒരു 27കാരന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഏഴ് വർഷത്തോളം കോർപ്പറേറ്റ് ജോലിചെയ്ത ഇയാൾ അത് ഉപേക്ഷിച്ച് സ്വന്തം നാടായ രാജസ്ഥാനിലെ ഉദയ്‌പൂരിലേക്ക് പോകുന്നു. പിന്നാലെ അവിടെ ഒരു ഹോംസ്റ്റേ തുടങ്ങുന്നു. 27കാരൻ തന്നെയാണ് തന്റെ അനുഭവം പങ്കുവച്ചത്.
'ആദ്യം കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഗ്രാമത്തിലെത്തി ഹോംസ്റ്റേ ആരംഭിച്ചു. ആദ്യമെല്ലാം വളരെ പ്രയാസമായിരുന്നു. നല്ല വരുമാനം ലഭിച്ചില്ല. പിന്നെ ബിസിനസിനെക്കുറിച്ച് കൂടുതൽ പഠിച്ചു. ഇന്ന് മിക്ക ടൂറിസ്റ്റ് നഗരങ്ങളിൽ ഹോംസ്റ്റേകൾ നടത്തുന്നുണ്ട്. ശരാശരി പ്രതിമാസം ഏകദേശം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കുന്നു. ചില സമയങ്ങളിൽ ഇത് 40,000 മുതൽ 50,000 രൂപ വരെയായി കുറയാം. പക്ഷേ ടൂറിസ്റ്റ് സീസണുകളിൽ ഇത് 3 -4 ലക്ഷം രൂപയായി ഉയരാം. ഒറ്റമുറിയിലാണ് ആദ്യം സംരംഭം തുടങ്ങിയത്. തുടക്കം 2 -4 ലക്ഷം വരെ ചെലവ് വന്നു. ഇപ്പോൾ അധിക ചെലവ് വരുന്നില്ല. ഇത് എന്റെ ജീവിതത്തിലും നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു. തിരക്കേറിയ ദിവസങ്ങളില്ല. കൂടുതൽ സമയം ജോലി ചെയ്യേണ്ട'- അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |