
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കിയ ബാഴ്സലോണ ഏഴ് പോയിന്റ് ലീഡിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
അത്‌ലറ്റിക്കോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 39-ാം മിനിട്ടിൽ ഗ്വിലിയാനോ സിമിയോണിയിലൂടെ ആതിഥേയരാണ് ആദ്യം മുന്നിലെത്തിയത്. 42-ാം മിനിട്ടിൽ മാർക്കസ് റാഷ്ഫോഡ് ബാഴ്സയ്ക്ക് സമനിലയേകി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ നിക്കോളാസ് ഗോൺസാലസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ അത്‌ലറ്റിക്കോ 10 പേരായി ചുരുങ്ങി. 87-ാം മിനിട്ടിൽ റോബർട്ട് ലെവൻഡോവ്‌സ്കിയാണ് ബാഴ്സയുടെ വിജയഗോളടിച്ചത്.
ഈ വിജയത്തോടെ ബാഴ്സയ്ക്ക് 30 മത്സരങ്ങളിൽ നിന്ന് 76 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 69 പോയിന്റാണുള്ളത്. 58 പോയിന്റുള്ള വിയ്യാറയലാണ് മൂന്നാമത്. 58 പോയിന്റുള്ള അത്‌ലറ്റിക്കോ നാലാം സ്ഥാനത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |