SignIn
Kerala Kaumudi Online
Monday, 06 April 2026 9.25 AM IST

ബംഗളൂരുവില്‍ ചെന്നൈയെ എയറിലാക്കി ആര്‍സിബി; സഞ്ജുവിനും സംഘത്തിനും ജയിക്കാന്‍ 251 റണ്‍സ്

Increase Font Size Decrease Font Size Print Page
ipl

ബംഗളൂരു: ഐപിഎല്‍ സീസണില്‍ ചെന്നൈയുടെ ദയനീയ ബൗളിംഗ് പ്രകടനം തുടരുന്നു. ചെന്നൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു അടിച്ച് കൂട്ടിയത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് ആണ്. 25 പന്തുകള്‍ മാത്രം നേരിട്ട് 70 റണ്‍സ് നേടി പുറത്താകാതെ നിന്ന ഓസീസ് താരം ടിം ഡേവിഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ആര്‍സിബിക്ക് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മലയാളി താരം ദേവദത്ത് പടിക്കലും ബംഗളൂരുവിനായി അര്‍ദ്ധ സെഞ്ച്വറി നേടി.

ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട് 46(30), വിരാട് കൊഹ്ലി 28(18) എന്നിവര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. മൂന്നാമനായി ക്രീസിലെത്തിയ ദേവദത്ത് പടിക്കല്‍ 29 പന്തുകളില്‍ 50 റണ്‍സ് നേടി പുറത്തായി. അഞ്ച് ഫോറും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഇടപ്പാള്‍ സ്വദേശിയുടെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 48*(19) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആറ് സിക്‌സറുകളും ഒരു ഫോറുമാണ് നായകന്‍ അടിച്ചുകൂട്ടിയത്.

നേരിട്ട ആദ്യ അഞ്ച് പന്തുകളില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രം നേടിയ ശേഷമാണ് ടിം ഡേവിഡ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. എട്ട് പടുകൂറ്റന്‍ സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമാണ് ഓസീസ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 19 സിക്‌സറുകളും 14 ബൗണ്ടറികളുമാണ് ബംഗളൂരുവിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. സിഎസ്‌കെയ്ക്കായി അന്‍ഷുല്‍ കാംബോജ്, ജേമി ഓവര്‍ടണ്‍, ശിവം ദൂബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

TAGS: NEWS 360, SPORTS, IPL, RCB VS CSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.