
ന്യൂഡൽഹി: ഇറാന്റെ അനുമതിയോടെ 46,650 ടൺ എൽ.പി.ജിയുമായി ഹോർമുസ് കടലിടുക്ക് കടന്ന ഗ്രീൻ സാൻവി എന്ന കപ്പൽ ഉടൻ ഗുജറാത്ത് തീരത്തെത്തും. ഹോർമുസ് കടലിടുക്ക് കടക്കുന്ന ഏഴാമത്തെ ഇന്ത്യൻ കപ്പലാണിത്. 17 ഇന്ത്യൻ കപ്പലുകൾ ഇപ്പോൾ കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇറാനിൽ നിന്ന് എൽ.പി.ജിയും കൂടുതൽ കപ്പലുകൾ വരും ദിവസങ്ങളിലെത്തുമെന്ന് ഇന്ത്യ അറിയിച്ചു. 44,000 ടൺ എൽ.പി.ജിയുമായി ഇറാനിൽ നിന്നുള്ള സീ ബേഡ് എന്ന കപ്പൽ കഴിഞ്ഞ ദിവസം മംഗലാപുരത്തെത്തിയിരുന്നു. അതിനിടെ ക്രൂഡ് ഓയിലുമായി വന്ന ഇറാൻ കപ്പൽ ചൈനയിലേക്ക് തിരിച്ചുവിട്ടെന്ന വാർത്ത ഇന്ത്യ തള്ളി. കറൻസി വിനിമയനം സംബന്ധിച്ച പ്രശ്‌നങ്ങൾ കാരണം എണ്ണക്കപ്പൽ വഴിതിരിച്ചുവിട്ടെന്നായിരുന്നു വാർത്ത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |