
കീവ്: യുക്രെയിനിൽ നികോപോൾ നഗരത്തിലെ മാർക്കറ്റിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റു. റഷ്യയുമായി ഏറ്റുമുട്ടൽ ശക്തമായി തുടരുന്ന നിപ്രോപെട്രോവ്‌സ്‌ക് പ്രവിശ്യയിലാണ് നികോപോൾ. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അതേ സമയം, റഷ്യയിലെ നിഷ്‌നി നോവ്‌ഗൊറോഡ് മേഖലയിലെ എണ്ണ ശുദ്ധീകരണശാലയ്ക്കും ബാൾട്ടിക്ക് കടൽത്തീരത്തെ പ്രിമോർസ്ക് തുറമുഖത്തെ എണ്ണ കയറ്റുമതി കേന്ദ്രത്തിലും യുക്രെയിൻ ഡ്രോൺ ആക്രമണം നടത്തി. റഷ്യൻ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ട ഡ്രോണിന്റെ അവശിഷ്ടം പതിച്ച് പ്രിമോർസ്കിലെ ഒരു എണ്ണ പൈപ്പ് ലൈനിന്റെ ഒരു ഭാഗം തകർന്നു. എണ്ണ ടാങ്കുകൾക്ക് തീപിടിച്ചു. ആളപായമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |