SignIn
Kerala Kaumudi Online
Tuesday, 21 April 2026 7.40 AM IST

അമിത് ഷായുടെയും ലിയാൻഡർ പെയ്സിന്റെയും റോഡ് ഷോ ഇന്ന്

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം: സംസ്ഥാനത്ത് എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ ഇന്ന് ഹരിപ്പാട് മണ്ഡലത്തിൽ നടക്കും. രാവിലെ 11.30ന് ഗാന്ധി സ്‌ക്വയർ മുതൽ മാതാ ജംഗ്ഷൻ വരെയാണ് റോഡ് ഷോ. ഇന്നലെ കാട്ടാക്കടയിൽ റോഡ് ഷോയിൽ പങ്കെടുത്ത അമിത് ഷാ ബി.ജെപിയുടെ 47-ാം സ്ഥാപക ദിനം പ്രമാണിച്ച് ഇന്ന് രാവിലെ 10.30 ന് സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ പതാക ഉയർത്തും. തുടർന്ന് പ്രവർത്തകരോട് സംവദിച്ച ശേഷമാവും ഹരിപ്പാട് മണ്ഡലത്തിലെ റോഡ് ഷോക്കായി പുറപ്പെടുക.
മുൻ ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പെയ്സ് ഇന്ന് 10.40ന് താനൂരിലും 12.40ന് ഒല്ലൂർ മണ്ഡലത്തിലെ പനഞ്ചേരിയിലും 4.15ന് കായംകുളത്തും റോഡ്‌ ഷോയിൽ പങ്കെടുക്കും.
കേന്ദ്ര മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ രാവിലെ 10ന് പാലക്കാട് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ പാർട്ടി സ്ഥാപക ദിനഘോഷത്തോടനുബന്ധിച്ച് പതാക ഉയർത്തും.11.30ന് കടുത്തുരുത്തി ഗ്രൗണ്ടിലെ പൊതു പരിപാടിയിലും 12.30ന് വാർത്താസമ്മേളനത്തിലും പങ്കെടുക്കും.

TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.