SignIn
Kerala Kaumudi Online
Tuesday, 21 April 2026 9.15 PM IST

 പുതുച്ചേരിയിൽ വാഗ്ദാനപ്പെരുമഴ സിലിണ്ടറുമായി ബി.ജെ.പി സൗജന്യ വിദ്യാഭ്യാസവുമായി കോൺ.

Increase Font Size Decrease Font Size Print Page
r

പുതുച്ചേരി: പുതുച്ചേരിയിൽ വമ്പൻ വാഗ്ദാനങ്ങളുമായി മുന്നണികൾ. പൊങ്കൽ, വിനായക ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് സൗജന്യ എൽ.പി.ജി സിലിണ്ടറുകൾ,​ വനിതകൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം, 12-ാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് ഇ- സ്‌കൂട്ടറുകൾ നൽകുന്ന 'അൻബു തങ്കൈ തിട്ടം' പദ്ധതി, സർക്കാ‌ർ ജോലികൾക്ക് 60% പ്രദേശിക സംവരണം, പൊതു സർവകലാശാലകളിൽ പ്രാദേശിക വിദ്യാർത്ഥികൾക്ക് 20% സംവരണം എന്നിവയാണ് ബി.ജെ.പി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

നാലു ഉറപ്പുകളാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. പ്രൈമറി ക്ലാസുകൾ മുതൽ ഗവേഷണ തലം വരെ സൗജന്യ വിദ്യാഭ്യാസം, സർക്കാർ, സ്വകാര്യ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് പ്രതിമാസം 2,000 രൂപ സ്‌കോളർഷിപ്പ്, ന്യായവില കടകൾ വഴി എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 2,500 രൂപ വിലവരുന്ന പലചരക്ക് സാധനങ്ങൾ, വിവാഹത്തിനായി സ്ത്രീകൾക്ക് സ്വർണം നൽകും എന്നിവയാണ് വാഗ്ദാനങ്ങൾ. പുതുച്ചേരി ആഭ്യന്തര മന്ത്രി എ. നമശ്വിവായത്തിന്റെയും പാർട്ടി സംസ്ഥാന പ്രസിഡന്റ് വി.പി. രാമലിംഗത്തിന്റെയും സാനിദ്ധ്യത്തിൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പത്രിക പുറത്തിറക്കിയത്.

5,000 വീടുകൾ നിർമ്മിക്കും:

ബി.ജെ.പി

 മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക ഉത്തേജനം 8,000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർത്തും

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 5,000 വീടുകൾ നിർമ്മിക്കും

 കർഷകർക്ക്, പി.എം കിസാനേക്കാൾ 3,000 രൂപ അധികമായി നൽകും.

 30 വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിക്കും.

 പുതുച്ചേരി റെയിൽവേ സ്റ്റേഷന് മഹാകവി ഭാരതിയാറിന്റെ പേര് നൽകും

 പ്രതിവാര ഭാരതിയാർ ഗരിമ എക്സ്പ്രസ് ആരംഭിക്കും

ചെന്നൈയ്ക്കും പുതുച്ചേരിക്കും ഇടയിൽ വന്ദേ മെട്രോ, മൈസൂരുവിനെ പുതുച്ചേരിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസ്


പുതുച്ചേരി

സംസ്ഥാനമാകും: ഖാർഗെ
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമ്പോൾ പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകുമെന്ന് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ.2019, 2024 ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ പ്രകടന പത്രികയിൽ കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പത്രിക അവതരിപ്പിക്കുന്നതിനു മുന്നോടിയായി പറഞ്ഞു.

ഭരണകക്ഷിയായ എ.ഐ.എൻ.ആർ.സി- ബി.ജെ.പി സഖ്യത്തിന് റെസ്റ്റോബാറുകളും ഡിസ്റ്റിലറികളും തുറക്കുന്നതിൽ മാത്രമേ താൽപ്പര്യമുണ്ടായിരുന്നുള്ളൂവെന്ന് ഖാർഗെ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, സർക്കാർ 400ഓളം റെസ്റ്റോബാറുകൾ തുറന്നു. ശുദ്ധമായ വെള്ളം നൽകുന്നതിനുപകരം ജനങ്ങൾക്ക് മദ്യം നൽകുന്നതിൽ മാത്രമാണ് സർക്കാർ താത്പര്യം കാണിച്ചത്. മേഖലയിലെ മയക്കുമരുന്ന് ഭീഷണി നിയന്ത്രിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു- ഖാർഗെ പറഞ്ഞു.

പുതുച്ചേരി മുൻ മുഖ്യമന്ത്രി വി. നാരായണസ്വാമി, പി.സി.സി പ്രസിഡന്റ് വി. വൈത്തിലിംഗം, മുൻ മന്ത്രി എം. കന്തസാമി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.