SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.37 PM IST

പ്ലസ് ടു കഴിഞ്ഞോ? മികച്ച വരുമാനം കണ്ടെത്താൻ ഈ വിഷയങ്ങൾ തിരഞ്ഞെടുക്കാം

Increase Font Size Decrease Font Size Print Page
courses

പ്ലസ് ടു കഴിഞ്ഞ് ബിരുദ പ്രോഗ്രാമുകൾക്ക് ചേരുമ്പോൾ അഭിരുചിയും തൊഴിൽ സാദ്ധ്യതയുമുള്ള മികച്ച വരുമാനം കണ്ടെത്താനാകുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കണം. അതിൽ പ്രധാനപ്പെട്ട ചിലത് നോക്കാം.

1. ടൂറിസം, ഫോറസ്ട്രി, പാരിസ്ഥിതിക, സ്‌കിൽ കോഴ്‌സുകൾ

കൊവിഡിനു ശേഷം കരുത്താർജ്ജിക്കുന്ന കോഴ്‌സുകളിൽ പ്രധാനപ്പെട്ടതാണ് ടൂറിസം കോഴ്‌സുകൾ. ബി.എസ്‌സി/ബി.എ കളിനറി ആർട്‌സ്, ബി.ബി.എ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, എയർപോർട്ട് & എയർലൈൻ മാനേജ്‌മെന്റ്, ലോജിസ്റ്റിക് മാനേജ്‌മെന്റ് എന്നിവയിൽ ഏറെ സാദ്ധ്യതകളുണ്ട്. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് രാജ്യത്തിനകത്തും വിദേശത്തും ഉപരിപഠന സാദ്ധ്യതകളുണ്ട്. ഫാഷൻ ടെക്‌നോളജി, ഫാഷൻ കമ്മ്യൂണിക്കേഷൻ, ഫാഷൻ ഡിസൈൻ. ആർട് ആൻഡ് ഡിസൈൻ, ആനിമേഷൻ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, Gaming technology എന്നിവ സാദ്ധ്യതയുള്ള കോഴ്‌സുകളാകും. ഫോറസ്ട്രി കോഴ്‌സുകൾക്കും സാദ്ധ്യതയേറെയാണ്. മൾട്ടിഡിസിപ്ലിനറി ഗവേഷണ സാദ്ധ്യത സയൻസ്, ഹ്യൂമാനിറ്റീസ്, കൃഷി, തുടങ്ങിയ മേഖലകളിൽ വർദ്ധിക്കും.

2. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

കംപ്യൂട്ടർ, ഹെൽത്ത് കെയർ, ഓട്ടോമൊബൈൽസ്, മെക്കാനിക്കൽ, സ്‌പേസ്, അഗ്രിബിസിനസ്സ്, പ്രതിരോധം തുടങ്ങി നിരവധി വ്യവസായ മേഖലകളിൽ എ.ഐ സ്വാധീനം ചെലുത്തിവരുന്നു. മെഷീൻ ലേണിംഗ്, ഡീപ്പ് ലേണിംഗ്, നാഷണൽ ലാംഗ്വേജ് പ്രൊസസിംഗ്, കംപ്യൂട്ടർ വിഷൻ തുടങ്ങിയവ എ.ഐ.യിലെ പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളാണ്. എ.ഐ മേഖലയിൽ ഉപരിപഠനം നടത്താനും തൊഴിൽ ചെയ്യാനും സ്‌കൂൾ/കോളേജ് തലത്തിൽ ബേസിക് മാത്‌സ്, സയൻസ് എന്നിവയിൽ അറിവു നേടണം.

ട്രാവൽ, ഹോസ്പിറ്റാലിറ്റി, ആരോഗ്യം, റീട്ടെയിൽ, ഇകൊമേഴ്‌സ്, സപ്ലൈ ചെയിൻ, ലോജിസ്റ്റിക്‌സ്, ഫാഷൻ ഡിസൈനിംഗ് മേഖലകളിലും എ.ഐ സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യമേറുകയാണ്. എ.ഐ വരുന്നതോടെ പുത്തൻ തൊഴിൽമേഖലകൾ കൂടുതലായി രൂപപ്പെടും. കൃഷി, വ്യവസായ, സേവന മേഖലകളിൽ സുസ്ഥിരത കൈവരിക്കാൻ എ.ഐ ആവശ്യമായിവരും. എ.ഐ യിൽ താത്പര്യമുള്ളവർക്ക് പ്ലസ്‌ടുവിനുശേഷം എൻജിനിയറിംഗ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഐ.ടി. സയൻസ്, മാത്‌സ് ബിരുദ പ്രോഗ്രാമിന് ചേരാം

3. ഓട്ടമേഷൻ

ഭാവി തൊഴിലുകളിൽ മനുഷ്യവിഭവശേഷിയുടെ ഉപയോഗം 67 ൽ നിന്നും 53 ശതമാനമായി കുറയുമ്പോൾ മെഷീനുകളുടെ ഉപയോഗം 33 ൽ നിന്നും 47% മായി വർദ്ധിക്കും! ഭാവിയിൽ ഡാറ്റ സയൻസ് ഏറെ പ്രാധാന്യം കൈവരിക്കും. ഡാറ്റ അനലിസ്റ്റ്, ഡാറ്റ സയന്റിസ്റ്റ്, എ.ഐ.& മെഷീൻ ലേണിംഗ് സ്‌പെഷ്യലിസ്റ്റ്, ബിഗ്ഡാറ്റ സ്‌പെഷ്യലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് & സ്ട്രാറ്റെജി സ്‌പെഷ്യലിസ്റ്റ്, പ്രോസസ്സ് ഓട്ടമേഷൻ സ്‌പെഷ്യലിസ്റ്റ്, ബിസിനസ്സ് ഡെവലപ്‌മെന്റ് പ്രൊഫഷണൽ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ്‌വെയർ & ആപ്ലിക്കേഷൻ ഡെവലപ്പേഴ്‌സ്, ഇന്റർനെറ്റ് ഒഫ് തിംഗ്‌സ് സ്‌പെഷ്യലിസ്റ്റ് എന്നിവ കൂടുതലായി രൂപപ്പെടും.

4. സൈബർ സെക്യൂരിറ്റി

സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ ഡിജിറ്റൽ ഫോറൻസിക് അനലിസ്റ്റ്, ഇൻവെസ്റ്റിഗേറ്റർ, സൈബർ സെക്യൂരിറ്റി എൻജിനിയർ, ഇൻസിഡന്റ് റിപ്പോർട്ടർ, മാൽവെയർ അനലിസ്റ്റ്, ആപ്ലിക്കേഷൻ പെൻടെസ്റ്റർ, സെക്യൂരിറ്റി ആർക്കിടെക്ട്, ടെക്‌നിക്കൽ ഡയറക്ടർ, സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ അനലിസ്റ്റ്, സെക്യൂർ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മാനേജർ തുടങ്ങിയ തൊഴിൽ മേഖലകൾക്ക് ആഗോളതലത്തിൽ സാദ്ധ്യതയേറിവരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സൈബർ സെക്യൂരിറ്റി സൊല്യൂഷനുകളുണ്ട്. സൈബർ അറ്റാക്കുകളെ മില്ലിസെക്കന്റിനകം കണ്ടെത്താൻ ഇവ സഹായിക്കും.

ഏത് കോഴ്‌സെടുത്താലും സംരംഭകരാകാം!

ലോകത്താകമാനം സംരംഭകത്വത്തിന് സാദ്ധ്യതയേറുകയാണ്. സംരംഭകൻ (ഓൺട്രപ്രണർ) പുതിയ ബിസിനസ്സ് ഉരുത്തിരിച്ചെടുക്കുന്നയാളാണ്. സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ മികച്ച ഗൃഹപാഠം ആവശ്യമാണ്. പഠനത്തോടൊപ്പം സംരംഭകത്വ നൈപുണ്യശേഷി വളർത്തിയെടുക്കുന്നതിന് പ്രാധാന്യം നൽകണം. ഇന്നവേഷൻ, ക്രിയേറ്റിവിറ്റി, ആശയവിനിമയം, സഹകരണം, തീരുമാനമെടുക്കൽ, റിസ്‌ക്ക്, വിവേക ബുദ്ധി, സാഹചര്യത്തിനനുസരിച്ച് മാറാനുള്ള ശേഷി എന്നിവ കൈവരിക്കണം.

TAGS: EDUCATION, PLUSTWO, COURSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.