
എല്ലാവരുടെയും വീട്ടിൽ സാധാരണയായി കാണുന്ന ഒന്നാണ് ക്ലോക്ക്. പക്ഷേ ഈ ക്ലോക്കും വാസ്തുശാസ്ത്രവും തമ്മിൽ ബന്ധമുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? വാസ്തുശാസ്ത്രത്തിൽ പറയുന്നതനുസരിച്ച് ക്ലോക്ക് വീട്ടിൽ സ്ഥാപിച്ചാൽ സമ്പത്ത് ഉയർത്തുന്നു. എന്നാൽ തെറ്റായ ദിശയിൽ ക്ലോക്ക് സ്ഥാപിക്കുന്നത് നിങ്ങളുടെ ഭാഗ്യം നശിപ്പിക്കുമെന്നും വാസ്തുവിൽ പറയുന്നു. വാസ്തുവിൽ ക്ലോക്കിനെക്കുറിച്ച് എന്തൊക്കെ പറയുന്നുണ്ടെന്ന് നോക്കാം.
നിങ്ങളുടെ വീട്ടിൽ സന്തോഷവും സമൃദ്ധിയും നിലനിർത്തുകയും ചെയ്യാൻ വൃത്താകൃതിയിലുള്ള ക്ലോക്കുകൾ സ്ഥാപിക്കുന്നതാണ് നല്ലത്. ശരിയായ ദിശയിൽ ഇവ സ്ഥാപിച്ചില്ലെങ്കിൽ വീട്ടിന് ദോഷമാണ്. വാസ്തുശാസ്ത്ര പ്രകാരം തെക്ക് ദിശയിൽ ക്ലോക്ക് വയ്ക്കരുത്. കാരണം ഈ ദിശ അശുഭകരമായി കണക്കാക്കപ്പെടുന്നു. തെക്കൻ ഭിത്തിയിൽ വയ്ക്കുമ്പോൾ ചന്ദ്രൻ, വ്യാഴം, ശുക്രൻ എന്നിവ ദുർബലമാകും. ഇത് നിരന്തരമായ അസ്വസ്ഥതയ്ക്കും നെഗറ്റീവ് ചിന്തകൾക്കും കാരണമാകും. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ വർദ്ധിക്കുന്നു. അതിനാൽ തെക്ക് ദിശയിൽ ക്ലോക്ക് വച്ചിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അവ മാറ്റി സ്ഥാപിക്കുക.
കിഴക്ക് ഭാഗത്ത് ഒരു ഘടികാരം വയ്ക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിശ വ്യാഴം, ശനി, ചൊവ്വ എന്നിവയെ ശക്തിപ്പെടുത്തുന്നു. അതിനാൽ ഈ ദിശയിൽ ഘടികാരം വയ്ക്കുന്നത് പുരോഗതിയും സമ്പത്തും വർദ്ധിപ്പിക്കുന്നു. കൂടാതെ കുടുംബത്തിനും ഐശ്വര്യവും നൽകുന്നുവെന്ന് വാസ്തുവിൽ പറയുന്നു.
വടക്ക് ഭാഗത്തും ക്ലോക്ക് വയ്ക്കുന്നത് നല്ലതാണ്. ഇത് സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തുകയും ജോലിയിൽ പുരോഗതി നൽകുകയും ചെയ്യുന്നു. വീട്ടിലെ അഭിവൃദ്ധിക്കും വടക്ക് ഭാഗത്ത് ക്ലോക്ക് വയ്ക്കുന്നതാണ് നല്ലത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |