
തിരൂർ:താനൂരിനെ പാക്കിസ്ഥാനുമായി ഉപമിച്ച് കായികമന്ത്രിയും തിരൂരിലെ ഇടതുസ്ഥാനാർത്ഥിയുമായ വി.അബ്ദുറഹ്മാൻ.'താനൂരിൽ, പാകിസ്ഥാനിൽ വച്ച് രണ്ട് മത്സരം കളിച്ചു.രണ്ടിലും അവരെ തോൽപ്പിച്ചു.ഇത് മൂന്നാമത്തെ മാച്ചാണ്.അത് ഹോം ഗ്രൗണ്ടായ തിരൂരിൽ വച്ച് കളിക്കുന്നു" എന്നാണ് മന്ത്രി പറഞ്ഞത്.പ്രചാരണത്തിന്റെ ഭാഗമായി ഗായകൻ ഹനാൻഷായെ കൊണ്ടുവന്ന തിരൂരിലെ വേദിയിലാണ് അബ്ദുറഹ്മാന്റെ പരാമർശം.വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. 'തിരൂരിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യ-പാകിസ്ഥാൻ മത്സരം പോലെയായിട്ടുണ്ട്.ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കുമ്പോൾ വലിയ ആരവമാണ്. അതുപോലെയാണ് തിരഞ്ഞെടുപ്പും നടക്കുന്നത് " അബ്ദുറഹ്മാൻ വിശദീകരിച്ചു.താൻ പറഞ്ഞ കാര്യങ്ങൾ മുസ്‌ലിം ലീഗ് തെറ്റായി വ്യാഖ്യാനിക്കുന്നെന്നാണ് മന്ത്രിയുടെ ആരോപണം.താനൂരിലെ സിറ്റിംഗ് എം.എൽ.എയായ അബ്ദുറഹ്മാനെ വീണ്ടും താനൂരിൽ മത്സരത്തിന് നിയോഗിച്ചെങ്കിലും തിരൂരിലേക്ക് മാറാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |