
തിരുവനന്തപുരം: സ്വകാര്യ സ്ഥാനപനത്തിന് വേണ്ടിയാണ് 2018-ൽ അന്നത്തെ പിണറായി സർക്കാർ പ്രളയം സൃഷ്ടിച്ചതെന്ന മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ അത്ഭുതപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. 2018 ലെ പ്രളയം മനുഷ്യ നിർമിത പ്രളയമാണെന്ന് ആദ്യം പറഞ്ഞത് താനാണ്. അത് ഹൈക്കോടതിയുടെ അമിക്കസ് ക്യൂറി തന്നെ റിപ്പോർട്ട് കൊടുത്തിട്ടുള്ളതുമാണ്. ഈ വിഷയത്തിൽ നിയമസഭയിൽ ഏറ്റവും കൂടുതൽ പ്രതികരിച്ചത് താനാണ്. കേരളത്തെ പ്രളയത്തിൽ മുക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയൻ സർക്കാരിനാണ്. എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നു വിട്ടാൽ പിന്നെ പ്രളയമല്ലാതെ എന്താണ് ഉണ്ടാവുക. മുൻകരുതൽ സ്വീകരിക്കാതിരുന്നത് പ്രശ്നം രൂക്ഷമാക്കി.
മന്ത്രിയുടെ ശബ്ദരേഖ അന്വേഷിക്കും: കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനപ്പൂർവം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് യു.ഡി.എഫ് സർക്കാർ അന്വേഷണം നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. പ്രളയമുണ്ടാക്കാൻ വേണ്ടി അണക്കെട്ടുകൾ അടച്ചിട്ടുവെന്നാണ് മന്ത്രിയുടെ ശബ്ദരേഖ. കേരളത്തെ കൃത്രിമ പ്രളയത്തിലേക്ക് വലിച്ചിഴച്ചവർ അതിന് സമാധാനം പറയേണ്ടി വരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് കേരളത്തിലെ സാമൂഹിക ജീവിതം കലുഷിതമാക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്ക് സി.പി.എം കൂട്ടു നിൽക്കുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും നടത്തിയ സമാനസ്വഭാവത്തിലെ പ്രസ്താവനകൾ അതിന് തെളിവാണ്. ഷനിലും പരാതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |