
തിരുവനന്തപുരം: സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് എ.ഐ ടെക്നോളജി ട്രാൻസ്ഫർമേഷൻ കമ്പനിയായ യു.എസ്.ടി വർക്ക്ഡേ പങ്കാളിയായ ഇന്റിക്രൗഡ് എൽ.എൽ.സിയെ ഏറ്റെടുത്തു. ആഗോളതലത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകാനും,എ.ഐ അധിഷ്ഠിത പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുമുള്ള യു.എസ്.ടിയുടെ നീക്കങ്ങളുടെ ഭാഗമാണിത്.
'സാസ് പ്ലസ് പ്ലസ്' മൂല്യ നിർദേശങ്ങൾ നൽകുന്നതിനും എന്റർപ്രൈസ് ആപ്ലിക്കേഷൻ സാദ്ധ്യതകൾ വികസിപ്പിക്കുന്നതിനുമായി യു.എസ്.ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഏറ്റെടുക്കൽ.ഇതോടെ ഇരുകമ്പനികളും ചേർന്ന് എ.ഐ അധിഷ്ഠിത ഡാറ്റ സംവിധാനങ്ങൾ,ഓട്ടോമേഷൻ തുടങ്ങിയവ സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പരിശ്രമിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |