
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹരിത ചട്ടലംഘനം നടത്തിയതിന് ഇതുവരെ 8.35ലക്ഷം രൂപ പിഴ ചുമത്തിയതായി ശുചിത്വ മിഷൻ അധികൃതർ അറിയിച്ചു. 5374 ഹരിത ചട്ട ലംഘന പരിശോധനകളാണ് നടത്തിയത്. പ്രിന്റിംഗ് വസ്തുക്കളുടെ വിതരണ കേന്ദ്രങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രത്യേക പരിശോധനകൾ തുടരുകയാണ്. പോളിംഗ് ബൂത്തുകളിലും വിതരണ സ്വീകരണ കേന്ദ്രങ്ങളിലുമുള്ള എല്ലാ പ്രവർത്തനങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഒഴിവാക്കും. പ്ലാസ്റ്റിക്, തെർമോകോൾ ഉപകരണങ്ങൾ ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളുമാണ് ബുത്തുകളിൽ ഉപയോഗിക്കുന്നത്.
വോട്ടെടുപ്പിന്റെ ഭാഗമായി ഓരോ ബൂത്തിലും മാലിന്യം വേർതിരിച്ച് ശേഖരിക്കുന്നതിന് ബിന്നുകൾ സ്ഥാപിക്കുകയും ഹരിതകർമസേനയുടെ സേവനം ഉപയോഗപ്പെടുത്തി ശാസ്ത്രീയസംസ്‌കരണം ഉറപ്പാക്കുകയും ചെയ്യുമെന്ന് ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |