SignIn
Kerala Kaumudi Online
Tuesday, 21 April 2026 3.30 PM IST

ഗൃഹപ്രവേശനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച് ചൂരൽമല ദുരന്തബാധിതർ

Increase Font Size Decrease Font Size Print Page
d

കണ്ണൂർ: ഗൃഹപ്രവേശന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാനെത്തി മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർ. ക്ഷണം ലഭിച്ചതോടെ നമുക്ക് നോക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. വിഷുവിന് താമസം തുടങ്ങും.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന പരസ്യ പ്രചാരണ ദിനമായ ഇന്നലെയായിരുന്നു പതിനെട്ട് പേരടങ്ങിയ സംഘം പിണറായി കൺവെൻഷൻ സെന്ററിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ നടപ്പിലാക്കുന്ന ടൗൺഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തായിരുന്നു ഇവരുടെ മടക്കം.

കണ്ണായ സ്ഥലത്താണ് ടൗൺഷിപ്പ് പൂർത്തിയാക്കിയതെന്നും റിയൽ എസ്റ്റേറ്റ് മാഫിയ സംഘം കണ്ണുവയ്ക്കാൻ ഇടയുണ്ടെന്നും നല്ല ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ദുരന്തബാധിതരോട് പറഞ്ഞു. പുനരധിവാസം യാഥാർത്ഥ്യമാക്കിയതിന് വൈകാരികമായി നന്ദി പറഞ്ഞാണ് ദുരിതബാധിതർ മടങ്ങിയത്.

ഇന്നലെ ഒല്ലൂരിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മന്ത്രിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ. രാജനെ കാണാനും ചൂരൽമല ദുരന്തബാധിതർ എത്തിയിരുന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.