
തിരുവനന്തപുരം:വിഷു ആഘോഷം കണക്കിലെടുത്ത് കൊല്ലത്തേക്കും കൊച്ചുവേളിയിലേക്കും ചെന്നൈയിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. 10ന് രാത്രി 11.55ചെന്നൈയിൽ നിന്ന് പുറപ്പെട്ട് സേലം,തിരുപ്പൂർ,പാലക്കാട്,തൃശ്ശൂർ, എറണാകുളം,കോട്ടയം വഴി കൊച്ചുവേളിയിൽ പിറ്റേന്ന് വൈകിട്ട് ആറിന് എത്തുന്ന ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് വിഷുദിനമായ 15ന് വൈകിട്ട് 3.45 ന് മടക്ക സർവ്വീസും നടത്തും. ചെന്നൈയിൽ 16ന് ഉച്ചയ്ക്ക് 11.45ന് എത്തും. പത്ത് സ്ളീപ്പറും നാല് തേർഡ് എ.സി.യും നാല് ജനറൽ കോച്ചുകളുമുണ്ട്.
കൊല്ലത്തേക്കുള്ള സ്പെഷ്യൽ ട്രെയിൻ കൊല്ലത്തുനിന്ന് വിഷുദിനമായ 15ന് വൈകിട്ട് 3.10ന് പുറപ്പെട്ട് ആരക്കോണം, കാട്പാടി,സേലം, ഇൗറോഡ്,തിരുപ്പൂർ, പോഡന്നന്നൂർ പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം,കോട്ടയം,വഴി പിറ്റേന്ന് രാവിലെ 6.55ന് കൊല്ലത്തെത്തും. നമ്പർ. 06119. 16ന് രാവിലെ 10.40നാണ് മടക്ക സർവ്വീസ്. പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈയിലെത്തും.16 തേർഡ് കോച്ചുകളാണ് ഇതിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |