SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.33 PM IST

ഒറ്റ നോട്ടത്തിൽ ഫോൺകോൾ ചെയ്യാം,മെസേജയക്കാം, ചിത്രങ്ങളെടുക്കാം; സ്‌മാർട്ഫോണുകളൊക്കെ ഇനി പഴങ്കഥ

Increase Font Size Decrease Font Size Print Page
smart-device

മനുഷ്യർ തമ്മിൽ ബന്ധം തുടരുന്നതിന് സഹായിക്കുന്ന ഏറ്റവും നല്ല മാർഗങ്ങളാണല്ലോ സ്‌മാർട് ഫോണുകൾ. സന്ദേശങ്ങൾ അയക്കാനും ചിത്രങ്ങളെടുക്കാനും നേരിട്ട് സംസാരിക്കാനുമെല്ലാം ഉപയോഗിക്കുന്നതുകൊണ്ടാണല്ലോ ഇവയെ സ്‌മാർട് ഫോണുകൾ എന്ന് വിളിക്കുന്നത്. എന്നാൽ സാങ്കേതികവിദ്യ അനുദിനം കരുത്തുനേടുന്ന ഇക്കാലത്ത് ഈ ജോലികളെല്ലാം സിമ്പിളായി ചെയ്യാവുന്ന കൂടുതൽ ലളിതമായ ഡിവൈസുകൾ ഇപ്പോൾ കൂടുതൽ ജനകീയമാകുകയാണ്.

റേയ്‌ബാൻ മെറ്റ സ്‌മാർട്ട് ഗ്ളാസ് അത്തരത്തിൽ അതിവേഗം ജനങ്ങൾ ഇഷ്‌ടപ്പെടുന്ന സ്‌മാർട് ഡിവൈസാണ്. മറ്റുള്ളവയെപ്പോലെയല്ല, ഇവ കണ്ടാൽ കൃത്യം കണ്ണട തന്നെയാണ്. എന്നാൽ ഇതിൽ ക്യാമറയും മൈക്രോഫോണും സ്‌പീക്കറും ഫ്രെയിമിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതുകാരണം ഡിവൈസിൽ തൊടാതെ തന്നെ കോളുകളെടുക്കാനും ഓഡിയോ സന്ദേശങ്ങൾ കേൾക്കാനും ചിത്രങ്ങളെടുക്കാനും സാധിക്കും.

എഐ സഹായത്തോടെ വോയിസ് പ്രോംപ്‌റ്റുകൾക്ക് റേയ്‌ബാൻ മെറ്റ സ്‌മാർട്ട് ഗ്ളാസ് പ്രതികരിക്കും. കൃത്യമായി ഉത്തരം നൽകും. ഭാഷ പരിഭാഷപ്പെടുത്തും. ചുറ്റും നിരീക്ഷിച്ച് വിവരണം നൽകും. സ്‌മാർട് ഗ്ളാസിന്റെ പുതിയ വേർഷനുകളിൽ ഡിസ്‌പ്ളേ ഫീച്ചറുകളും ലെൻസിനുള്ളിൽ ചെറിയൊരു സ്‌ക്രീനും നാവിഗേഷൻ സംവിധാനവും ഉണ്ട്.

smart-glass

സമൂഹമാദ്ധ്യമങ്ങളിലും സാധാരണ ഉപയോഗത്തിനും മികച്ചതാണ് റേയ്‌ബാൻ മെറ്റ സ്‌മാർട്ട് ഗ്ളാസെന്ന് പുതിയ ഉപയോക്താക്കൾ പറയുന്നു. കൂടുതൽ കമ്പനികൾ ഈ ഫീച്ചറുമായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ ഫീച്ചറുകൾ നൽകുന്നതിനൊപ്പം കൂടുതൽ സ്വകാര്യതയിലേക്കും ഇത്തരത്തിൽ ഡിവൈസുകൾ വഴി കമ്പനികൾ നുഴഞ്ഞുകയറുന്നു എന്നാണ് ഇതിനെ‌ക്കുറിച്ച് കേൾക്കുന്ന ആരോപണം. ആരുമറിയാതെ പൊതുഇടത്തിന്റെ ചിത്രമെടുക്കാനും മറ്റ് വ്യക്തികളുടെ വീ‌ഡിയോ പകർത്താനുമൊക്കെ കഴിയുന്നത് സ്വകാര്യതാ ലംഘനമാണെന്ന് വാദമുയരുന്നുണ്ട്.

TAGS: SMART DEVICE, SMARTPHONES, OLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.