
തൊടുപുഴ: തൊണ്ടിക്കുഴ ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ദേവസ്വം ട്രസ്റ്റും ഉത്സവാഘോഷ കമ്മിറ്റിയും സംയുക്തമായി നൽകി വരുന്ന അമൃതകീർത്തി പുരസ്‌കാരം തൃശൂർ ശ്രീരാമകൃഷ്ണ മിഷൻ ആശ്രമത്തിലെ സന്യാസിയും എഴുത്തുകാരനുമായ സ്വാമി നന്ദാത്മജാനന്ദയ്ക്ക്. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം 24ന് രാത്രി 7ന് ചേരുന്ന സാംസ്‌കാരിക സദസിൽ വെച്ച് കൈമാറുമെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി സി.ടി. സുഭാഷ് അറിയിച്ചു. യോഗത്തിൽ ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ എം.പി. പ്രശാന്ത് അദ്ധ്യക്ഷനാകും.ക്ഷേത്ര പുനനിർമാണത്തിൽ പങ്കാളികളായ 14 അമ്മമാർക്കുള്ള ആദരവും യോഗത്തിൽ നൽകും.പ്രബുദ്ധ കേരളം മാസികയുടെ ചീഫ് എഡിറ്ററായ സ്വാമി പൂങ്കുന്നം വിവേകാനന്ദ വിജ്ഞാനകേന്ദ്രത്തിലെ ആദ്ധ്യാത്മിക ആചാര്യനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
