ചെറുതോണി: വികസന യാഥാർത്ഥ്യങ്ങൾ ബോദ്ധ്യപ്പെടുത്തിയും അപവാദതെറ്റിദ്ധാരണ പ്രചാരണങ്ങളെ തുറന്നുകാട്ടിയുമുള്ള പ്രചാരണം ഏറ്റെടുത്ത ജനത തുടർഭരണം ഉറപ്പിച്ചതായി അടിവരയിടുന്നെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി. തൊടുപുഴ ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. 10 വർഷത്തെ ജില്ലയിലെ സമാനതകളില്ലാത്ത വികസന മുന്നേറ്റവും മാറ്റവും വോട്ടർമാർ വിലയിരുത്തും. നാടിനു വേണ്ടി ഒന്നും ചെയ്യാത്തവർ വീണ്ടും സമീപിക്കുമ്പോൾ ഇരുണ്ട കാലത്തേക്ക് ജില്ലയെ തള്ളിവിടാൻ അനുവദിക്കില്ലെന്ന സന്ദേശമാണ് നൽകുന്നത്. എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത് തുടർ വികസനവും ക്ഷേമപ്രവർത്തനങ്ങളും ഉയർത്തിക്കാട്ടി നവ ഇടുക്കിയെന്ന കരുതലോടെയാണ്. സ്ഥാനാർത്ഥി നിർണയം മുതൽ കെട്ടുറപ്പോടെ, ചിട്ടയായ പ്രവർത്തനങ്ങളുടെ ആത്മവിശ്വാസത്തിലാണ് മുന്നണി. സർവതലവികസന പ്രതിച്ഛായയും ക്ഷേമ പ്രവർത്തനത്തിലുള്ള ജനവിശ്വാസവുമാണ് കരുത്തെന്ന് ജില്ലാ കൺവീനർ ജോസ് ഫിലിപ്പ്, സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |