SignIn
Kerala Kaumudi Online
Wednesday, 20 May 2026 10.01 PM IST

 കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

crime

ആലപ്പുഴ: 1.20 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശിയായ ഹർഥൻ മാതോ (26) യെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്തിരൂരിലെ ചെമ്മീൻ സംസ്കരണ ശാലയിലെ ഡ്രൈവറായി ഏഴുമാസമായി ജോലി നോക്കി വരുന്ന പ്രതി ജാർഖണ്ഡിൽ നിന്നും കൊണ്ടുവന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി സമീപ പ്രദേശങ്ങളിലെ സംസ്കരണ ശാലയിലെ തൊഴിലാളികൾക്കും മറ്റും വില്പന നടത്തിവരികയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടുത്തദിവസം കൂടുതൽ അന്വേഷണം നടത്തുമെന്ന് സി.ഐ വിപിൻദാസ് അറിയിച്ചു. എസ്.ഐ ഗീതുമോൾ, പൊലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത് പി.ആർ, രതീഷ് എം, ടെൽസൻ, അമൽ പ്രകാശ് ശ്യാംജിത്ത്, അനൂപ് ലിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY