SignIn
Kerala Kaumudi Online
Saturday, 25 April 2026 4.43 PM IST

നാളെ തിരഞ്ഞെടുപ്പ് ദിവസം; ഈ നാല് നാളുകാരുടെ തലവര മാറും

Increase Font Size Decrease Font Size Print Page
astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2026 ഏപ്രിൽ 9 - 1201 മീനം 26 വ്യാഴാഴ്ച ( 6 നാഴിക 8 വിനാഴിക വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം) [ സപ്തമി തിഥി 37 നാഴിക 26 വിനാഴിക വരെ ] ( രാഹുകാലം 1.30 മണി മുതൽ 3 മണി വരെ )

അശ്വതി: കലഹം ഒഴിഞ്ഞ് പോകും, അപ്രതീക്ഷിതമായി ധനനേട്ടം. എല്ലാ രംഗത്തും അഭിവൃദ്ധി, കുടുബസുഖം, സഹോദര സഹായം.

ഭരണി: വിദേശബന്ധങ്ങള്‍ ഗുണകരമാകും, ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, അനുകൂലമായ രീതിയില്‍ ജോലിയില്‍ മാറ്റം.

കാര്‍ത്തിക: സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും. അലസതയും മടിയും കൂടും, ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും.

രോഹിണി: മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാന്‍, ബന്ധുക്കള്‍ ശത്രുക്കളാകും, ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത.

മകയിരം: കുടുംബത്തില്‍ അസ്വസ്ഥതകള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളില്‍ ‍ സമാധാനക്കുറവ്. എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും.

തിരുവാതിര: ഭാഗ്യ സാഹചര്യങ്ങള്‍ തനിയെ വന്നു ചേരും, സ്ത്രീ ഗുണം, പര സഹായത്താല്‍ സുഖാനുഭങ്ങള്‍, ഗുരുഭക്തി, ധനാഭിവൃദ്ധി.

പുണര്‍തം: സഹോദര ഗുണം, യാത്രയില്‍ നേട്ടം, ആഗ്രഹ സാഫല്ല്യം, സംതൃപ്തി, കുടുബസുഖം, വിവാഹം മൂലം ഉയര്‍ച്ച, ധനനേട്ടം.

പൂയം: സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങള്‍, ഉപകാര സ്മരണ കാണിക്കും, കുടുംബത്തില്‍ സമാധാനം കളിയാടും, പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കും.

ആയില്യം: ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും, ജോലി ലഭ്യത, പ്രസന്നതയോടെ കാര്യങ്ങളെ നേരിടും, വായനാശീലം വര്‍ദ്ധിക്കും, സ്ത്രീകള്‍ക്ക് ആഡംബര വസ്തുക്കളുടെ ലഭിക്കും.

മകം: കലാപരമായ കാര്യങ്ങളില്‍ നേട്ടം, വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്തി, ശത്രുജയം.

പൂരം: മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. രോഗശമനം, സുഖാനുഭവങ്ങള്‍, പ്രമോഷന്‍ ലഭിക്കും, ദാമ്പത്യം സമധാനപൂര്‍ണ്ണം.

ഉത്രം: കര്‍മ്മ മേഖലയില്‍ ഉണര്‍വ് ഉണ്ടാകും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും, കിട്ടാക്കടം പിരിഞ്ഞു കിട്ടും, അകലെ നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും.

അത്തം: വ്യവഹാരങ്ങളില്‍ പരാജയ ഭീതി, നഷ്ടങ്ങളോ കഷ്ടതകാളോ ഉണ്ടാകാം, അന്യരോട് കയര്‍ക്കും, ധന നഷ്ടം,കുടുംബകലഹം.

ചിത്തിര: ജോലി നഷ്ടം, യാത്രയില്‍ ധന നഷ്ടം, കുടുംബത്തില്‍ കലഹങ്ങള്‍, സ്ത്രീകള്‍ കാരണം ദുഃഖം, ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും.

ചോതി: പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും, പേരും പെരുമയും ഉണ്ടാകും, ധനപ്രാപ്തി, ജോലി ലഭ്യത, സുഖസൗകര്യങ്ങള്‍, പുതിയ സംരഭങ്ങൾ ആരംഭിക്കും.

വിശാഖം: മറ്റുള്ളവര്‍ ശത്രുതയോടെ പെരുമാറും, കുടുംബസ്വത്തിലുള്ള തര്‍ക്കം കോടതിയിലെത്തും, കര്‍മ്മ രംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും, കുടുംബാംഗങ്ങളുടെ അവശ്യത്തിനായി ആശുപത്രി വാസം വേണ്ടി വരും.

അനിഴം: ദാമ്പത്യ സുഖക്കുറവ് അനുഭവപ്പെടാം, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല, തൊഴില്‍ രംഗത്ത് സുരക്ഷിതമില്ലായ്മ, മുറിവോ ചതവോ പറ്റാം.

കേട്ട: നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, ദൈവാനുകൂല്ല്യം.

മൂലം: പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരും. വിദേശത്തുനിന്നും ശുഭ വാര്‍ത്ത, ശത്രുജയം, ക്രയവിക്രയങ്ങളില്‍ നേട്ടം, വാഹനഭാഗ്യം.

പൂരാടം: സ്ത്രീകള്‍ക്ക് ഗുണാനുഭവങ്ങള്‍, തൊഴിലില്‍ ഉത്സാഹവും പുരോഗതിയും ഉണ്ടാകും, സന്താനഭാഗ്യം, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, സന്തോഷം നിറഞ്ഞ സമയം.

ഉത്രാടം: അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും. ധനപരമായ കാര്യങ്ങളില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം.

തിരുവോണം: ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, സ്ത്രീകള്‍ മുഖേനെ നേട്ടം, സുഹൃദ്ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കും.

അവിട്ടം: വിവാഹ കാര്യങ്ങളില്‍ തീരുമാനം, മനോഹരമായ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, വിവിധ മേഖലകളില്‍ നിന്നും പണം വരും, നേരത്തെ ഉണ്ടായിരുന്ന വിഷമതകള്‍ മാറും, ആഢംബര പ്രിയം വര്‍ദ്ധിക്കും.

ചതയം: സുഖാനുഭവങ്ങള്‍, കലാപരമായും സാഹിത്യപരമായും നല്ല സമയം, വശ്യമായി സംസാരിച്ച് മറ്റുള്ളവരെ ആകര്‍ഷിക്കും, വാഹന ഭാഗ്യം, കര്‍മ്മസുഖം, വരവ് കൂടും.

പൂരുരുട്ടാതി: ദുരിതവും കഷ്ടപ്പാടുകളും മാറും, ആത്മവിശ്വാസം കൂടും, എല്ലാവരുടെയും വിശ്വാസം ആര്‍ജിക്കും, ഈശ്വരാധീനം, സ്ത്രീ വിഷയങ്ങളില്‍ അമിതമായ താല്‍പ്പര്യം പ്രകടിപ്പിക്കും.

ഉത്തൃട്ടാതി: കലാപരമായ കാര്യങ്ങളില്‍ അതിയായ താല്‍പര്യം, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക, ആകര്‍ഷകമായി സംസാരിക്കും, നിര്‍ബന്ധബുദ്ധി കാണിക്കും.

രേവതി: യാത്ര കൊണ്ട് ഗുണം കിട്ടും, എല്ലാവരുടെയും സഹായത്താല്‍ കാര്യനിര്‍വ്വഹണം, സുഖാനുഭവങ്ങള്‍, ആരോഗ്യപരിപാലനം നടത്തും, ഇഷ്ടപെട്ട ജീവിത പങ്കാളിയെ ലഭിക്കും.

TAGS: ASTROLOGY, HOROSCOPE, ZODIAC SIGNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.