
തിരുവനന്തപുരം:സംസ്ഥാനത്ത് ചൂടേറിയ കാലാവസ്ഥ തുടരുമ്പോഴും വേനൽമഴയിൽ 10 ശതമാനത്തിന്റെ കുറവു മാത്രമാണെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.മാർച്ച് 1 മുതൽ ഏപ്രിൽ 8 വരെയുള്ള കണക്ക് പ്രകാരം വേനൽ മഴ 'നോർമൽ" ആണ്.ഈ കാലയളവിൽ 57.3 മി.മീ മഴയാണ് ലഭിക്കേണ്ടത്.ആ സ്ഥാനത്ത് 51.7 മി.മീ മഴ ലഭിച്ചു.
തിരുവനന്തപുരം,ആലപ്പുഴ,എറണാകുളം,ഇടുക്കി,കൊല്ലം,മലപ്പുറം,പാലക്കാട്,വയനാട് എന്നിവിടങ്ങളിലാണ് കുറവ് രേഖപ്പെടുത്തിയത്.കണ്ണൂർ,കാസർകോട്,പത്തനംതിട്ട ജില്ലകളിൽ ശരാശാശിയേക്കാൾ അധികമഴ ലഭിച്ചപ്പോൾ കോഴിക്കോട് 122 ശതമാനം അധിക മഴയാണ് ലഭിച്ചത്.
ഒറ്റപ്പെട്ട മഴ ഇപ്പോഴും മിക്ക ജില്ലകളിലും ലഭിക്കുന്നുണ്ട്.എന്നാലും വേനൽചൂടിന്റെ കാഠിന്യം കുറയ്ക്കാൻ ഇത് പര്യാപ്തമാകുന്നില്ല.സൂര്യപ്രകാശത്തിലെ യു.വി സൂചിക ഉയരുന്ന സാഹചര്യവും നിലനിൽക്കുന്നു.
വിവിധ ജില്ലകളിൽ ലഭിച്ചമഴ, ലഭിക്കേണ്ട ശരാശരി മഴ,ലഭിച്ച മഴയുടെ ശതമാനം എന്ന ക്രമത്തിൽ.
ആലപ്പുഴ- 61.2- 77.1- ( 21 % കുറവ്)
കണ്ണൂർ- 33.3- 21.6- (54 % കൂടുതൽ)
എറണാകുളം- 43.1- 64.9- (34 %കുറവ്)
ഇടുക്കി- 56.2- 83- (32 %കുറവ്)
കാസർകോട്- 32.6- 21.1- (54 % കൂടുതൽ)
കൊല്ലം- 49.7- 87.8- (43 % കുറവ്)
കോട്ടയം- 91.4- 85.3- (7 % കൂടുതൽ)
കോഴിക്കോട് - 71.2- 32.1- (122%കൂടുതൽ)
മലപ്പുറം- 29.5- 38.8-( 24 %കുറവ്)
പാലക്കാട്- 22.7- 42.2- (46%കുറവ്)
പത്തനംതിട്ട- 162.1- 110.5- (47 % കൂടുതൽ)
തിരുവനന്തപുരം- 43- 64.8- (34 %കുറവ്)
തൃശൂർ- 34.6- 41.7- (17%കുറവ്)
വയനാട്- 26- 37.1- (30 %കുറവ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |