
കോലഞ്ചേരി: ബാങ്ക് വായ്‌പ അടയ്‌ക്കാൻ 20 ലക്ഷം രൂപ ലഭിച്ചതിനാലാണ് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും ട്വന്റി 20 അംഗത്വവും രാജി വച്ചതെന്ന ആരോപണം പൂജ ജോമോൻ നിഷേധിച്ചു.
വായ്‌പ അടയ്‌ക്കാൻ ഡീൽ നടത്തിയാണ് രാജിയെന്ന് ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു ജേക്കബ് ആരോപിച്ചിരുന്നു. കുടിശിക ആരും അടച്ചിട്ടില്ല. ബാങ്കിൽ പോയത് അദാലത്തുമായി ബന്ധപ്പെട്ടാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയെ കാണുകയോ കാറിൽ കയറുകയോ ചെയ്‌തിട്ടില്ല. പ്രസിഡന്റെന്ന നിലയിൽ ട്വന്റി 20യിൽ നിന്ന് 30,000 രൂപയും തദ്ദേശ വകുപ്പിൽ നിന്ന് 15,000 രൂപയും പ്രതിമാസം ലഭിച്ചിരുന്നു. പണത്തോടുള്ള താത്പര്യമാണെങ്കിൽ പ്രസിഡന്റായി തുടർന്നാൽ മതിയായിരുന്നു.
കോലഞ്ചേരിയിൽ കേന്ദ്രമന്ത്രി അമിത് ഷായുടെ യോഗത്തിൽ പങ്കെടുക്കാൻ നിർബന്ധിച്ചു. ബി.ജെ.പിയുമായി യോജിക്കാൻ കഴിയാത്തതിനാലാണ് രാജിവച്ചത്. തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ട്. മുന്നോട്ടുപോകാൻ കഴിയാത്തവിധം മാനസിക പ്രയാസങ്ങൾ വർദ്ധിച്ചപ്പോഴാണ് രാജി നൽകിയതെന്നും പൂജ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |