
ചങ്ങനാശേരി : എൻ.എസ്.എസ് സെക്രട്ടറിയും, ദീർഘകാലമായി ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പെരുന്ന പടിഞ്ഞാറ് കോയിക്കൽ വിജയഭവനത്തിൽ ഹരികുമാർ കോയിക്കൽ (68) നിര്യാതനായി. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എൻ.എസ്.എസ് ചങ്ങനാശേരി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്, എൻ.എസ്.എസ് അഗ്രിക്കൾച്ചറൽ സെക്രട്ടറി, സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ : എസ്.മിനി (റിട്ട.പ്രൊഫ.എൻ.എസ്.എസ് കോളേജ്). മക്കൾ : എം.അനുപ (അദ്ധ്യാപിക, എൻ.എസ്.എസ് ജി.എച്ച്.എസ് പെരുന്ന), എം.ബാലഗോവിന്ദ്. മരുമകൻ : ശ്രീകാന്ത് (എൻ.എസ്.എസ് ഗേൾസ് ഹൈസ്‌കൂൾ, പന്തളം). സംസ്‌കാരം ഇന്ന് വൈകിട്ട് 7.30 ന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |