SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.21 AM IST

പ്രളയം മനുഷ്യസൃഷ്ടിയെന്ന്: എം.എൽ.എയുടെ ധർണ

Increase Font Size Decrease Font Size Print Page
udf

ചാലക്കുടി: 2018ലെ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് ആരോപിച്ചും ഇതിനെതിരെ നടപടി ആവശ്യപ്പെട്ടും ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുന്നിൽ ധർണ നടത്തി. നഗരസഭ കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും ധർണയിൽ പങ്കെടുത്തു. ഗവ. സെക്രട്ടറിയുടെ ഫോൺ സന്ദേശം പുറത്തുവന്നിട്ടും ഡാമുകൾ യഥാസമയം തുറക്കാതിരുന്നത് ഒരു കരാറുകാരനായാണെന്ന വിവരം പുറത്തുവന്നെന്ന് എം.എൽ.എ ആരോപിച്ചു. ചാലക്കുടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ.പൈലപ്പൻ അദ്ധ്യക്ഷത വഹിച്ചു.

കളക്ടർക്ക് എൽ.ഡി.എഫ് പരാതി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സർക്കാർ ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി സനീഷ്‌കുമാർ ജോസഫിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.എസ്.അശോകൻ കളക്ടർക്ക് പരാതി നൽകി. തിരഞ്ഞെടുപ്പിന്റെ തലേനാൾ പരസ്യപ്രചാരണം പാടില്ലെന്ന ഇലക്ഷൻ കമ്മിഷന്റെ ഉത്തരവ് ലംഘിച്ചാണ് പൊതുയോഗവും സർക്കാരിനെ കുറ്റപ്പെടുത്തിയ പ്രസംഗവും നടത്തിയതെന്നും പരാതിയിൽ പറയുന്നു.

TAGS: MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA