
മനാമ: ഇറാന് നേരെയുള്ള യു,എസ് - ഇസ്രയേൽ സംയുക്ത ആക്രമണത്തെ തുടർന്ന് അടച്ചിട്ടിരുന്ന വ്യോമപാത തുറന്ന് ഗൾഫ് രാജ്യമായ ബഹ്റൈൻ. വിമാന സർവീസുകൾ പുനരാരംഭിക്കാൻ സിവിൽ ഏവിയേഷൻ കാര്യാലയത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് നടപടി. ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു മുൻ കരുതൽ നടപടിയെന്ന നിലയിൽ വ്യോമ പാത താത്കാലികമായി അടച്ചത്. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇപ്പോൾ നിയന്ത്രണം നീക്കിയത്.
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിമാന ഗതാഗതം സുഗമമായി നടത്തുന്നതിന് സിവിൽ ഏവിയേഷൻ അതോറിട്ടി പ്രതിജ്ഞാ ബദ്ധമാണെന്ന് സിവിൽ ഏവിയേഷൻ കാര്യാലയം മന്ത്രാലയം അറിയിച്ചു. വിമാന യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനായി ബന്ധപ്പെട്ട മറ്റ് അധികാരികളുമായി ചേർന്ന് നിരന്തരമായ ഏകോപനം തുടർന്നു വരികയാണെന്നും മന്ത്രാലയം അറിയിച്ചു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിമാന സർവീസുകൾ സുഗമമായി നടത്തുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യോമപാത തുറന്നതോടെ കുടുങ്ങിക്കിടക്കുന്ന വിമാന സർവീസുകൾ ഉടൻ തന്നെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |