
ഇംഫാൽ: കഴിഞ്ഞ ദിവസം ഉടലെടുത്ത ആക്രമണത്തെത്തുടർന്ന് മണിപ്പൂരിൽ അതീവ ജാഗ്രത.
ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റംഗിൽ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികളും പിന്നാലെയുണ്ടായ പ്രതിഷേധത്തിനിടെ രണ്ട് പേരും കൊല്ലപ്പെട്ടതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. മുഖ്യമന്ത്രിയുടെ ബംഗ്ലാവിനുനേരെ ആക്രമണ ശ്രമമുണ്ടായി.
പ്രദേശത്ത് നിലവിലുള്ള കർഫ്യൂ ലംഘിച്ച് തടിച്ചുകൂടിയ ജനക്കൂട്ടത്തെ സുരക്ഷാ സേന ഇടപെട്ട് പിരിച്ചുവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |