
കോഴിക്കോട് : ചേവായൂർ കണ്ണാടിക്കലിൽ യുവാവിനെ ആക്രമിച്ചു കൊല്ലാൻ ശ്രമിച്ച പ്രതി കണ്ണാടിക്കൽ വടക്കേ വയൽ പീച്ചങ്ങോട്ട് താഴം അജൂസ് വീട്ടിൽ അഭിനന്ദ് (27) ചേവായൂർ പൊലീസ് പിടിയിൽ. ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം. ഒളവണ്ണ സ്വദേശിയായ അഭിനവിനാണ് പരിക്കേറ്റത്. കണ്ണാടിക്കലിലെ സുഹൃത്തായ യുവതിയെ കൂട്ടാനായി ബൈക്കിൽ കണ്ണാടിക്കലിൽ കാത്തു നിൽക്കുമ്പോൾ യുവതിയുടെ നാട്ടുകാരനായ പ്രതി യാതൊരു പ്രകോപനവുമില്ലാതെ കമ്പി വടി കൊണ്ട് കൈയ്ക്കും ഷോൾഡറിനും അടിച്ച് പരിക്കേൽപ്പിക്കുകയും ബൈക്ക് അടിച്ചു പൊളിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |