
തിരുവനന്തപുരം: പരാതി നൽകിയതിലുള്ള വിരോധം കാരണം അയൽവാസിയെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. നേമം,ഊക്കോട്,വടക്കേവരുവിലകത്തു വീട്ടിൽ മണികണ്ഠൻ എന്ന മച്ചുവിനെയാണ് (52) നേമം പൊലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച വൈകിട്ട് 7.30ഓടെ കല്ലിയൂർ,പൂവപ്പള്ളി ലെയ്നിൽ അജി കെ. എസിനെയാണ് (52 ) കൊലപ്പെടുത്താൻ ശ്രമിച്ചത്. കുത്തേറ്റ അജി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |