
കാഠ്‌മണ്ഡു: പൊതുനിരത്തിൽ പാൻ മസാല ചവച്ചുതുപ്പിയ ഇന്ത്യൻ ടൂറിസ്റ്റുകളെക്കൊണ്ട് റോഡ് കഴുകിച്ച് നേപ്പാളി. ഓടിക്കൊണ്ടിരുന്ന കാറിലിരുന്നുകൊണ്ടാണ് ഇന്ത്യൻ യുവാക്കൾ നേപ്പാളിലെ റോഡിൽ പാൻ മസാല തുപ്പിയത്. ഇതുശ്രദ്ധയിൽപ്പെട്ട പ്രദേശവാസി ഇവരെ ശകാരിക്കുകയും വെള്ളമൊഴിച്ച് കഴുകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ഇന്ത്യൻ യുവാക്കൾക്കെതിരെ രൂക്ഷവിമർശനം ഉയരുകയാണ്.
'ഇത് ഇന്ത്യയല്ല സഹോദരാ, നേപ്പാൾ ആണ്. വെള്ളമൊഴിക്ക് പെട്ടെന്ന്. നിങ്ങൾ ഇന്ത്യയിൽ നിന്ന് വന്നവരല്ലേ, അത്രയും വലിയ രാജ്യത്തുനിന്ന് വന്നവർ. എന്നിട്ട് ഇവിടെ വന്ന് വൃത്തികേടാക്കി'- എന്നുപറഞ്ഞുകൊണ്ടാണ് പ്രദേശവാസി യുവാക്കളെ ശകാരിച്ചത്. ഇതുകേട്ട് യുവാക്കൾ ക്ഷമ പറയുന്നതും വീഡിയോയിലുണ്ട്. ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഇന്ത്യക്കാരടക്കമുള്ള സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ യുവാക്കളുടെ പ്രവൃത്തിയെ വിമർശിച്ചു.
അതേസമയം, ചിലർ നേപ്പാളിയെയും വിമർശിക്കുന്നുണ്ട്. 'നേപ്പാളിൽ നിന്നുള്ളവർ ഇവിടെ വന്ന് ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മൾ നിങ്ങളെയോ നിങ്ങളുടെ രാജ്യത്തെയോ അപമാനിക്കില്ല. അവർ തെറ്റുകാർ തന്നെയാണ്, എന്നാലർ മാപ്പ് ചോദിക്കുന്നുണ്ട്. എന്നിട്ടും നിങ്ങൾ ഒരു രാജ്യത്തെ മുഴുവൻ കുറ്റം പറയുകയാണ്. രാജ്യത്തെത്തുന്ന അതിഥികളോട് ഇങ്ങനെയാണ് നിങ്ങൾ പെരുമാറുന്നതെന്നുള്ളത് സങ്കടകരമാണ്'- എന്നാണ് ഒരു ഉപഭോക്താവ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |