
ഗുവാഹത്തി: അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയും കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യവും തമ്മിലാണ് മത്സരം.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ(ജലുക്ബാരി), സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഗൗരവ് ഗൊഗോയ്(ജോർഹട്ട്), പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ(നസീറ), എ.ഐ.യു.ഡി.എഫ് നേതാവ് ബദ്‌റുദ്ദീൻ അജ്മൽ(ദുബ്രി), റൈജോർദൾ നേതാവ് അഖിൽ ഗൊഗോയ്(സിബ്സാഗർ), എ.ജെ.പി അദ്ധ്യക്ഷൻ ലുരിൻജ്യോതി ഗൊഗോയ്(ഖോവാങ്ങ്) തുടങ്ങിയവർ ജനവിധി തേടുന്നു. 722 സ്ഥാനാർത്ഥികളിൽ 59 പേർ വനികൾ.
35 ജില്ലകളിലെ 31,490 പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ 7 മുതൽ വൈകുന്നേരം 5 വരെ പോളിംഗ് നടക്കും. ആകെ 2.50 കോടി വോട്ടർമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |